വരന്റെ മുൻ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് തല്ലിയതായി പെൺകുട്ടിയുടെ പരാതി

ബെംഗളൂരു: പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച്‌ ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു . പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 341, 323 എന്നിവ പ്രകാരം പ്രതിശ്രുത വരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വർത്ത പുറം ലോകം അറിയാൻ ഇടയായത്. ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  167 റിപ്പോർട്ട് ചെയ്തു. 101 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.92% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 101 ആകെ ഡിസ്ചാര്‍ജ് : 3908718 ഇന്നത്തെ കേസുകള്‍ : 167 ആകെ ആക്റ്റീവ് കേസുകള്‍ : 1721 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40064 ആകെ പോസിറ്റീവ് കേസുകള്‍ : 3950545…

Read More

തക്കാളിയ്ക്ക് 100, മത്തിയ്ക്ക് 100 അടുക്കള കുറച്ച് കാലത്തേക്ക് പൂട്ടിയിട്ടാലോ?

പാചക വാതക- മണ്ണെണ്ണ വില കുതിച്ചുയർന്നതോടെ സാധാരണക്കാർ വെട്ടിലായി എന്നു തന്നെ പറയാം. പച്ചക്കറിയുടെയും മീനിന്റെയും വിലയിലെ കുതിച്ചുചാട്ടവും ആളുകൾക്ക് ഇരുട്ടടിയായി. ചിക്കന്‍ വില നിലവിൽ 240 ല്‍ എത്തി. മഴ തുടങ്ങിയതോടെ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാത്തതാണ് മത്തിയടക്കം മീനുകള്‍ക്കെല്ലാം വില കൂടാന്‍ കാരണമായത്. മത്തിക്ക് കിലോയ്ക്ക് 200 വരെയെത്തി വില. അയലയ്ക്ക് 260 വും. ഓരോ മാര്‍ക്കറ്റിലും ഓരോ വിലയാണ്. പച്ചക്കറിയില്‍ തക്കാളിക്കാണ് പൊള്ളുംവില. കിലോയ്ക്ക് ചില്ലറ വിപണിയില്‍ 100 രൂപയായി. ഗ്രാമങ്ങളില്‍ 120 വരെ വാങ്ങുന്നവരുണ്ട്. ഒരാഴ്ചയ്ക്ക് മുമ്പ് വരെ…

Read More

അമിത് ഷായുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങിയെത്തി മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാതെ മടങ്ങി. ഇത് വിവിധ ഊഹാപോഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. പകരം ബിജെപി കർണാടക ചുമതലയുള്ള അരുൺ സിങ്ങുമായി സംസാരിക്കാനാണ് അമിത് ഷാ മുഖ്യമന്ത്രിയോട് നിർദേശിച്ചതെന്ന് റിപ്പോർട്ട്. ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ ഷാ പങ്കെടുത്തതും അരുണാചൽ പ്രദേശിലേക്ക് പോയതുമാണ് ബൊമ്മായിയെ കാണാൻ കഴിയാതെ പോയതിന് കാരണമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബൊമ്മൈയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.…

Read More

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ധാർവാസ് ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ 9 പേർ മരിക്കുകയും 12 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.

Read More

ജയം മുംബൈയ്ക്ക് ആഘോഷം ബെംഗളൂരു ക്യാമ്പിൽ, വീഡിയോ വൈറൽ 

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയുടെ ജയം മുംബൈയെക്കാള്‍ ആഗ്രഹിച്ചിരുന്നത് ബെംഗളൂരു ആയിരുന്നു. പ്ലേയോഫിലേക്ക് കടക്കാന്‍ ബെംഗളൂരുവിന് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു. ഒടുവില്‍ റിഷഭ് പന്തിന്റെ ഡല്‍ഹിയെ രോഹിതിന്റെ മുംബൈ അഞ്ച് വിക്കറ്റിന് തോല്‍പിച്ചതോടെ ബെംഗളൂരുവിന്റെ സ്വപ്നം യാഥാര്‍ത്ഥമാവുകയായിരുന്നു. ലോകമെമ്പാടുമുള്ള ബാംഗ്ലൂര്‍ ആരാധകര്‍ അത് ആഘോഷമാക്കിയപ്പോള്‍. ബെംഗളൂരു ക്യാമ്പിലും അതെ ആവേശം അണപൊട്ടി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്‌സ്‌വെല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരുമിച്ചിരുന്ന് മത്സരം കാണുന്നതും ഓരോ റണ്‍സും…

Read More

വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും ഒടിടി കമ്പനി പിന്മാറി

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറി. ഒരു വെബ്‌സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിന്‍ നിന്നുമാണ് കമ്പനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പിന്മാറ്റം. താരസംഘടനയായ ‘അമ്മ’ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്പനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പോലീസിനോട് അന്വേഷിച്ചിട്ടുണ്ട്. അതേസമയം,…

Read More

ജ്വല്ലറിയുടെ ചുമർ തുരന്നുള്ള മോഷണം, മോഷ്ടക്കൾ അറസ്റ്റിൽ

ബെംഗളൂരു: ജെ പി നാഗറിലെ ജ്വല്ലറി തുരന്ന് അഞ്ച് കിലോ സ്വർണം കവർന്ന മോഷ്ടാക്കളുടെ സംഘം പോലീസ് പിടിയിൽ. എം. ഹുസൈൻ, മനാറുല്ല ഹഖ്, മനാറുല്ല ഷെയ്ഖ് , സൈഫുദീൻ ഷെയ്ഖ്, സുലൈമാൻ ഷെയ്ഖ്, സലിം ഷെയ്ഖ്, സഹൂർ, രമേശ്‌ ബിസ്ത എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രതികളിൽ നിന്നും 55 ലക്ഷം വില വരുന്ന 1.1 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി ജ്വല്ലറിയ്ക്ക് സമീപം റൂം വാടകയ്ക്ക് എടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്നാണ്…

Read More

ദമ്പതികളെ കാറിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹെഗ്ഗുഞ്ജെ ഗ്രാമത്തിൽ ഒരു കാറിനകത്ത് ദമ്പതികളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കാർ കത്തുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ബെംഗളൂരു ആർ ടി നഗർ സ്വദേശികളായ യശ്വന്ത്, ജ്യോതി എന്നിവരാണ് മരിച്ചത്. ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കാർ വാടകയ്ക്ക് എടുത്ത് ഉഡുപ്പിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 3 ദിവസമായി ഇവരെ കാണുന്നില്ലെന്നു കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും ദുരൂഹമായി തുടർകയാണെന്ന് പോലീസ്…

Read More

കലാപമോ സംവാദമോ തുടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല: ഭാഷാ തർക്കത്തിൽ കിച്ച സുധീപ്

ബെംഗളൂരു: ഇന്ത്യൻ ഭാഷകളെ ‘ഭാരതീയതയുടെ ആത്മാവ്’ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയ ഹിന്ദിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് തെന്നിന്ത്യൻ താരം കിച്ച സുദീപ്. കഴിഞ്ഞ മാസം, സുദീപ് ബോളിവുഡ് താരം അജയ് ദേവ്ഗണുമായി നടത്തിയ ട്വിറ്റർ സംഭാഷണത്തിൽ ഹിന്ദി “ഇനി നമ്മുടെ ദേശീയ ഭാഷയല്ല” എന്ന തന്റെ പരാമർശത്തിൽ ഏർപ്പെട്ടിരുന്നു, ഇത് പിന്നീട് ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി. മെയ് 20 വെള്ളിയാഴ്ച, ബി.ജെ.പി ഭാരവാഹികളോട് നടത്തിയ വെർച്വൽ പ്രസംഗത്തിൽ, എല്ലാ…

Read More
Click Here to Follow Us