ജയം മുംബൈയ്ക്ക് ആഘോഷം ബെംഗളൂരു ക്യാമ്പിൽ, വീഡിയോ വൈറൽ 

ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈയുടെ ജയം മുംബൈയെക്കാള്‍ ആഗ്രഹിച്ചിരുന്നത് ബെംഗളൂരു ആയിരുന്നു. പ്ലേയോഫിലേക്ക് കടക്കാന്‍ ബെംഗളൂരുവിന് വേണ്ടിയിരുന്നത് അത് മാത്രമായിരുന്നു.

ഒടുവില്‍ റിഷഭ് പന്തിന്റെ ഡല്‍ഹിയെ രോഹിതിന്റെ മുംബൈ അഞ്ച് വിക്കറ്റിന് തോല്‍പിച്ചതോടെ ബെംഗളൂരുവിന്റെ സ്വപ്നം യാഥാര്‍ത്ഥമാവുകയായിരുന്നു. ലോകമെമ്പാടുമുള്ള ബാംഗ്ലൂര്‍ ആരാധകര്‍ അത് ആഘോഷമാക്കിയപ്പോള്‍. ബെംഗളൂരു ക്യാമ്പിലും അതെ ആവേശം അണപൊട്ടി. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

ബാംഗ്ലൂര്‍ താരങ്ങളായ വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ്, മാക്‌സ്‌വെല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരുമിച്ചിരുന്ന് മത്സരം കാണുന്നതും ഓരോ റണ്‍സും വിക്കറ്റും ആഘോഷിക്കുന്നതുമാണ് വീഡിയോയില്‍ കാണാൻ സധിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
[masterslider id="10"]

Related posts