ദമ്പതികളെ കാറിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക ഹെഗ്ഗുഞ്ജെ ഗ്രാമത്തിൽ ഒരു കാറിനകത്ത് ദമ്പതികളെ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് കാർ കത്തുന്നതായി ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ബെംഗളൂരു ആർ ടി നഗർ സ്വദേശികളായ യശ്വന്ത്, ജ്യോതി എന്നിവരാണ് മരിച്ചത്.

ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കാർ വാടകയ്ക്ക് എടുത്ത് ഉഡുപ്പിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 3 ദിവസമായി ഇവരെ കാണുന്നില്ലെന്നു കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിന്റെ യഥാർത്ഥ കാരണം ഇപ്പോഴും ദുരൂഹമായി തുടർകയാണെന്ന് പോലീസ് അറിയിച്ചു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

കാർ തകരാറു മൂലമോ അതോ ആത്മഹത്യ ആണോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts