വരന്റെ മുൻ ബന്ധത്തെക്കുറിച്ച് ചോദിച്ചതിന് തല്ലിയതായി പെൺകുട്ടിയുടെ പരാതി

ബെംഗളൂരു: പ്രതിശ്രുത വരന്റെ മുന്‍ ബന്ധത്തെക്കുറിച്ച്‌ ചോദിച്ചതിന് പരസ്യമായി തല്ലിയെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ.

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു . പരാതിയില്‍ ഐപിസി സെക്ഷന്‍ 504, 341, 323 എന്നിവ പ്രകാരം പ്രതിശ്രുത വരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് ഏഴിന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് വർത്ത പുറം ലോകം അറിയാൻ ഇടയായത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ദുബൈയില്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വിവാഹത്തിനായി മെയ് ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങി. എന്നാല്‍ ബെംഗളൂരുവിൽ വിമാനമിറങ്ങിയപ്പോള്‍ ബാഗേജ് കാണാനില്ലായിരുന്നു. ഇക്കാര്യം കാട്ടി എയര്‍പോര്‍ട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

പിന്നീട് എയര്‍പോര്‍ട് അധികൃതര്‍ പെണ്‍കുട്ടിക്ക് ഇതുസംബന്ധിച്ച്‌ കത്തയക്കുകയും ചെയ്തു. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പ്രതിശ്രുതവരനും ബാഗ് എടുക്കാന്‍ എയര്‍പോര്‍ടിലേക്ക് പോയി. പെണ്‍കുട്ടി കാറില്‍ ഇരിക്കുകയും പ്രതിശ്രുത വരന്‍ ബാഗെടുക്കാന്‍ പോവുകയും ചെയ്തു.

ഇയാള്‍ മടങ്ങിവരുന്നതും കാത്തിരുന്ന പെണ്‍കുട്ടി കാറിനുള്ളില്‍ ഒരു കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ഫോണ്‍ നമ്പറും എഴുതിയത് കാണാനിടയായി. ആ നമ്പറില്‍ വിളിച്ചുനോക്കിയപ്പോള്‍ തന്റെ പ്രതിശ്രുത വരന്‍ കഴിഞ്ഞ ഒരു മാസമായി ആ പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്തുന്നു വെന്നാണ് അറിയാന്‍ കഴിഞ്ഞത്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

പ്രതിശ്രുത വരന്‍ എത്തിയതോടെ പെണ്‍കുട്ടി ഇതേകുറിച്ചു ചോദിച്ചു. എന്നാല്‍ പ്രകോപിതനായ അയാള്‍ തന്നെ ചോദ്യം ചെയ്തതിന് പരസ്യമായി അവളെ അടിക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തി ചികിത്സ തേടിയതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts