കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി പരിഷ്കരിച്ചു

ബെംഗളൂരു: കർണാടക ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ ഭാര്യയെ പെട്ടെന്നുള്ള പ്രകോപനത്തിനു കൊലപ്പെടുത്തിയത് നിരീക്ഷിച്ച കർണാടക ഹൈക്കോടതി അദ്ദേഹത്തിന് നേരത്തെ നൽകിയ ശിക്ഷയുടെ അളവ് കുറച്ചു. കൃത്യത്തിന് ആൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ അത് ഇപ്പോൾ 10 വർഷത്തെ കഠിന തടവും 3 ലക്ഷം രൂപ പിഴയും ആയി കുറച്ചു,

2012 നവംബർ 12 ന്, സിദ്ധാർത്ഥ് ചൗധരി , സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായ ഭാര്യ രുചിയുടെ ശമ്പളം തനിക്ക് കൈമാറുന്നതിനെ ചൊല്ലി വഴക്കുണ്ടാക്കിയപ്പോഴാണ് കുറ്റകൃത്യം നടന്നത്. 2008-ൽ വിവാഹിതരായത് മുതൽ ദമ്പതികൾക്കിടയിൽ ഇടിയിൽ സംഘർഷം പതിവായിരുന്നു, സിദ്ധാർത്ഥ് ജോലി ചെയ്തിരുന്ന ഡൽഹിയിൽ നിന്ന് അവിടെയെത്തുമ്പോൾ രുചി ബെംഗളൂരുവിലെ മാതൃവീട്ടിലായിരുന്നു താമസം.

ദമ്പതികൾ തമ്മിൽ ശമ്പളത്തെ ചൊല്ലി വഴക്ക് തുടങ്ങുകയും തുടർന്നുള്ള പ്രകോപനത്തിൽ സിദ്ധാർത്ഥ് കത്തിയെടുത്ത് രുചിയുടെ വയറിലും മുഖത്തും തൊണ്ടയിലും 17 തവണ കുത്തുകയുമായിരുന്നു. പരിക്കുകളോടെ രുചി മരണത്തിന് കീഴടങ്ങി. തുടർന്നുള്ള നടപടിയിലാണ് 2017 ജനുവരി 19ന് ബെംഗളൂരുവിലെ വിചാരണ കോടതി സിദ്ധാർത്ഥിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്.

2017ലെ വിധിയെ ചോദ്യം ചെയ്ത് സിദ്ധാർത്ഥ് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ ബി വീരപ്പയും എസ് രാച്ചയ്യയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിന്റെ നടപടി “കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയാണ്” എന്ന് നിരീക്ഷിച്ചതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വാക്കാലുള്ളതും വൈദ്യശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഭാര്യയുടെ ശരീരത്തിലുണ്ടായ 17 മുറിവുകൾ ഇരുവരും തമ്മിലുള്ള വഴക്കിനിടെയുള്ള ഫലമാണെന്നും “ആസൂത്രിതമായ ആക്രമണമല്ല” എന്നും ഹൈക്കോടതി നിഗമനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us