അമിത് ഷായുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങിയെത്തി മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാതെ മടങ്ങി. ഇത് വിവിധ ഊഹാപോഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. പകരം ബിജെപി കർണാടക ചുമതലയുള്ള അരുൺ സിങ്ങുമായി സംസാരിക്കാനാണ് അമിത് ഷാ മുഖ്യമന്ത്രിയോട് നിർദേശിച്ചതെന്ന് റിപ്പോർട്ട്.

ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ ഷാ പങ്കെടുത്തതും അരുണാചൽ പ്രദേശിലേക്ക് പോയതുമാണ് ബൊമ്മായിയെ കാണാൻ കഴിയാതെ പോയതിന് കാരണമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബൊമ്മൈയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

അമിത് ഷായെ കാണാൻ എനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അടിയന്തിര തിരക്കുകൾ കാരണം , ഇന്നലെ രാത്രി എനിക്ക് അദ്ദേഹത്തോട് ഫോണിൽ സംസാരിക്കാൻ മാത്രമേ കഴിഞ്ഞുളളു എന്നും മുഖ്യമത്രി ബൊമ്മൈ പറഞ്ഞു . സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കും നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിലേക്കും സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഞാൻ വിശദമായി ചർച്ച ചെയ്യുകയും അദ്ദേഹവുമായി പങ്കിടുകയും ചെയ്തു എന്നും മുഖ്യമത്രി ബസവരാജ്‌ ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts