അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്ന, കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി. കേരളവുമായി അതിർത്തിപങ്കിടുന്ന മറ്റു ജില്ലകളും അദ്ദേഹം സന്ദർശിച്ചു.

ഇന്ത്യയിൽ കോവിഡ്‌വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

മഹാരാഷ്ട്രയുമായി അതിർത്തിപങ്കിടുന്ന ബെലഗാവി, ബീദർ, വിജയപുര, കലബുറഗി ജില്ലകളിലും കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, മൈസൂരു, ചാമരാജ്‌നഗർ ജില്ലകളിലുമാണ് വാരാന്ത്യ കർഫ്യൂ ഉള്ളത്. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക് ജില്ലയിൽ രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടകം സർക്കാർ നിര്ബന്ധമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് ഇഡ്ഡലിയ്ക്ക് 90 രൂപ ബിരിയാണി 500 രൂപ; മിനിമം വേതന വർദ്ധനവ് മുന്നറിയിപ്പുമായി ഹോട്ടലുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
[masterslider id="10"]

Related posts