സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: രാമനഗര ജില്ലയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ വിവേക് (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.

11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ് അവശനായ വിവേകിനെ ഉടനടി ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിനിമയുടെ സംവിധായകൻ ശങ്കർ, സംഘട്ടന സംവിധായകൻ വിനോദ്, നിർമാതാവ് ദേശ്പാണ്ഡെ തുടങ്ങിയവരെ പോലീസ് അറസ്റ്ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts