സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പിരിച്ചു വിട്ടു

പാലക്കാട്: സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് പുറത്താക്കി. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്നും ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നുമാണ് എച്ച് ആർ ഡി എസ് ആരോപിക്കുന്നത്. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴിയും എടുത്തിരുന്നു സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാൻ ഇല്ലെന്നും അതിനുള്ള കരുത്ത് എച്ച് ആർ ഡി എസ് ഇല്ലന്നും അധികൃതർ അറിയിച്ചു നാല് മാസങ്ങൾക്ക് മുമ്പ് സ്വപ്നക്ക് ജോലി നൽകിയതിന്‍റെ പേരിൽ…

Read More

ഷാജ് കിരൺ-സ്വപ്‌ന സുരേഷ് ഓഡിയോ പുറത്ത്: ഓഡിയോയുടെ പൂർണ രൂപം

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഷാജ് കിരൺ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് സ്വപ്ന. ഓഡിയോയുടെ പൂർണ രൂപം: ഷാജ് കിരൺ : വീണയേക്കുറിച്ചൊക്കെ പറയേണ്ട വല്ല സാഹചര്യവും ഉണ്ടായിരുന്നോ ? എന്നെ ഇപ്പോൾ എഡിജിപി വിളിച്ചില്ലേ നിങ്ങൾ നാളെ പോയി കാര്യങ്ങൾ പറയുക യാത്രാ വിലക്ക് നീക്കാൻ പറയുക സരിത്ത്: ഞങ്ങൾ പോരാടും ഷാജ് കിരൺ: പോരാടിയിട്ട് എന്താണ് കാര്യം ഇത്ര ദിവസം പറയാത്ത കാര്യം എന്തിന് ഇപ്പോ പറഞ്ഞു, ആർക്ക് വേണ്ടി പറഞ്ഞു…? ഇത്രയും കാര്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ നാളെ…

Read More

‘ആ ബാഗിൽ കറൻസി, ക്ലിഫ് ഹൗസിലേക്കുള്ള പാത്രങ്ങളിൽ ബിരിയാണി മാത്രമായിരുന്നില്ല’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായും സ്വപ്‌ന വെളിപ്പെടുത്തി. എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട…

Read More

സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും;

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വിവിധ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. ആത്മഹത്യയുടെ വക്കിലാണ് താൻ നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകമണെന്നാവശ്യപ്പെട്ടാണ് സ്വപ്നയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ…

Read More
Click Here to Follow Us