പിറന്നാൾ കേക്ക് കഴിച്ച് 5 വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ആശുപത്രിയിൽ

ബെംഗളൂരു: മകൻ്റെ ജന്മദിനത്തിൽ ബേക്കറിയിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ച് കുട്ടി മരിച്ചു.

കേക്ക് കഴിച്ച അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കെപി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അച്ഛനും അമ്മയും കുഞ്ഞും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

ഏത് ബേക്കറിയിൽ നിന്നാണ് കേക്ക് കൊണ്ടുവന്നത്, കേക്കിലെ ചേരുവകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

നിലവിൽ ഡോക്ടറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

പിറന്നാൾ ദിനത്തിൽ അച്ഛൻ കൊണ്ടുവന്ന കേക്ക് മുറിച്ച് കഴിച്ചാണ് മകൻ ധീരജ് (5) മരിച്ചത്.

അച്ഛൻ ബാലരാജും അമ്മ നാഗലക്ഷ്മിയും ചികിത്സയിലാണ്.

ഇരുവരുടെയും നില ഗുരുതരമായതിനാൽ കിംസ് ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts