ബെംഗളൂരു : ബെംഗളൂരു സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി നടിയും മോഡലുമായ രന്യ റാവുവിന്റെ 34.12 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിക്ടോറിയ ലേഔട്ടിലെ വീട്, അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യവസായ ഭൂമി, ആനേക്കലിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയത്. മാർച്ച് മൂന്നിന് ദുബൈയിൽനിന്നെത്തിയ രന്യ റാവു, ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ വിഭാഗം നടത്തിയ പരിശോധനയിലാണ് 12.56 കോടി വിലവരുന്ന 14.2 കിലോ സ്വർണം പിടിച്ചെടുത്തത്.…
Read More