ബെംഗളൂരു: കർണാടകയിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരമയ്യ.
തന്റെ സർക്കാർ നിയമലംഘനത്തെ പിന്തുണയ്ക്കില്ലെന്നും നിയമം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എന്തുചെയ്യണം? ഇ.ഡി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഒരു നിയമലംഘനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തടസ്സമാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തുക്കാറാം, എംഎൽഎമാരായ നര ഭാരത് റെഡ്ഡി (ബെല്ലാരി സിറ്റി), ജെഎൻ ഗണേഷ് (കാംപ്ല) എൻടി ശ്രീനിവാസ് (കുഡ്‌ലിഗി) എന്നിവരുടെ വീടുകളും ഇതിൽ ഉൾപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.