ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

ബെംഗളൂരു : ബെംഗളൂരു സൗത്ത് കോർപ്പറേഷൻ പരിധിയിലെ അനധികൃത പാർക്കിങ്ങിനും റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുമെതിരെ നടപടി കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപ്പറേഷൻ പുതുതായി സജ്ജമാക്കി. ശനിയാഴ്ച നടന്ന ചടങ്ങിൽ കമ്മീഷണർ കെ.എൻ. രമേശ് ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

തിങ്കളാഴ്ച മുതൽ ഈ വാഹനങ്ങൾ നഗരരഥ്യകളിൽ സജീവമാകും. റോഡരികിലും നടപ്പാതകളിലും നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങളും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും ഉടനടി നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിഴ ഈടാക്കുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ടോവിംഗ് വാഹനങ്ങളിലെ ഓപ്പറേറ്റർമാർക്ക് പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നൽകിയിട്ടുണ്ട്. ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പിഴ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ട്രാഫിക് പോലീസും കോർപ്പറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പിഴത്തുക പോലീസും കോർപ്പറേഷനും പങ്കിടും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും പുതിയ നീക്കം സഹായകമാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
[masterslider id="10"]

Related posts