ബി.​ജെ.​പി ഓ​ഫി​സി​ൽ പ്ര​വ​ർ​ത്ത​ക​യു​മൊത്തുള്ള അ​ശ്ലീ​ല​ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം; ജില്ല പ്രസിഡന്റിനെ പുറത്താക്കി

ഉത്തർപ്രദേശ് : ബി.​ജെ.​പി ഓ​ഫി​സി​ൽ ​വെ​ച്ച് പ്ര​വ​ർ​ത്ത​കയ്ക്ക് ഒപ്പമുള്ള അ​ശ്ലീ​ല വീഡിയോ ​ദൃശ്യങ്ങൾ സ​മൂ​ഹമാ​ധ്യമങ്ങളിൽ ​ വൈ​റ​ലാ​യ​തി​തിന് പിന്നാലെ ഗോ​ണ്ട ജി​ല്ല പ്ര​സി​ഡ​ന്റ് അ​മ​ർ കി​ഷോ​ർ ക​ശ്യ​പി​നെ പു​റ​ത്താ​ക്കി പാർട്ടി. ഏ​പ്രി​ൽ 12നാണ് സംഭവം. വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി നൽകിയ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​യ​തി​നാ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന്റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബി.ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ് നാ​രാ​യ​ൺ ശു​ക്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏ​പ്രി​ൽ 12ന് ​രാ​ത്രി 9.34ന് ​അ​മ​ർ കി​ഷോ​ർ ക​ശ്യ​പ് ബി.​ജെ.​പി ഓ​ഫി​സി​ൽ…

Read More

എഐ സഹായത്തോടെ ശത്രുക്കളെ കണ്ടെത്തും ; ലൈറ്റ് മെഷീന്‍ ഗണ്‍ പരീക്ഷണം വിജയകരമായി പൂർത്തികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പര്‍വത പ്രദേശങ്ങളിലെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ആയുധത്തിൻ്റെ കൃത്യത, ദൂരം എന്നിവയെല്ലാം സുരക്ഷിതമായ അകലങ്ങളിൽ നിന്ന് കൊണ്ട് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പരീക്ഷണങ്ങൾ. ഇതാണ് വിജയം കണ്ടത്. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉയരം കൂടിയ ദേശങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന ആയുധമാണിത്. കാറ്റ്,…

Read More

കർണാടകയിൽ കുടുംബത്തെ കൊല്ലാൻ ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത യുവതി അറസ്റ്റിൽ

ബെംഗളൂരു:കർണാടകയിലെ ഹാസൻ ജില്ലയിൽ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്ത് കുടുംബത്തെയും ഭർതൃവീട്ടുകാരെയും കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ചൈത്ര എന്ന യുവതിയാണ് പിടിയിലായത്. 11 വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർക്കാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതക ശ്രമം കണ്ടെത്തിയ ഭർത്താവ് ബേലൂരിലെ പോലീസിൽ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി നിസ്സാരകാര്യങ്ങൾക്ക് ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകുന്നത് മൂലം ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളാകാൻ…

Read More

മഴ ശക്തമാകും; ബെംഗളൂരു നഗരത്തിൽ രാത്രി പെയ്തത് കനത്ത മഴ

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. അതുപോലെ, അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം കൊടുങ്കാറ്റും ഇടിമിന്നലും ഉൾപ്പെടെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട് (കർണാടക മഴ). അതിനാൽ, ജൂൺ 12 മുതൽ 15 വരെ സംസ്ഥാനത്തിന്റെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 12ന് തീരദേശ ജില്ലകൾ, ഗദഗ്, കോപ്പൽ, യാദ്ഗിർ, കലബുറഗി, റായ്ച്ചൂർ, ബിദാർ, ബെൽഗാം, വിജയപുര, ബാഗൽകോട്ട്, ധാർവാഡ്, ഹാവേരി എന്നിവിടങ്ങളിലെ…

Read More

ഇഡി പരിശോധനകൾ: ഒരു നിയമലംഘനത്തെയും പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരമയ്യ. തന്റെ സർക്കാർ നിയമലംഘനത്തെ പിന്തുണയ്ക്കില്ലെന്നും നിയമം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തുചെയ്യണം? ഇ.ഡി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഒരു നിയമലംഘനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തടസ്സമാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തുക്കാറാം, എംഎൽഎമാരായ നര ഭാരത് റെഡ്ഡി…

Read More

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67 പേർ കോവിഡ് പോസിറ്റീവ്; ചൊവ്വാഴ്ച രണ്ട് മരണം

ബെംഗളൂരു : സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതുവരെ കർണാടകയിൽ 1287 കോവിഡ് കേസാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 459 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67 പേർക്ക് ഫലം പോസിറ്റീവായി.

Read More

ആറ് വയസ്സുള്ള മകളെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു

ബെംഗളൂരു: ഹാസൻ ജില്ലയിൽ ആറ് വയസ്സുള്ള മകളെ ‘അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. ചന്നരായപട്ടണ താലൂക്കിലെ ജിന്നെനഹള്ളി കൊപ്പലു ഗ്രാമത്തിലെ സാൻവി (6) ആണ് മരിച്ച പെൺകുട്ടി. മകളെ കൊന്ന ശേഷം അമ്മയും മരിക്കുമെന്ന് നിലവിളിച്ചെങ്കിലും നാട്ടുകാർ അവരെ രക്ഷപ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു. മാതാപിതാക്കളുടെ മരണവും ഭർത്താവിന്റെ വീട്ടിലെ അഭിപ്രായവ്യത്യാസങ്ങളും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ, ശ്വേത ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സ്വന്തം നാട്ടിലാണ് താമസിക്കുന്നത്. ഭർത്താവ് രഘുവിനെ വിവാഹമോചനം ചെയ്യാനും അവർ തയ്യാറെടുക്കുകയായിരുന്നു. ഗ്രാമത്തിലെ മുതിർന്നവരുടെ ഒത്തുതീർപ്പിലൂടെ നാലുമാസം മുമ്പ് വീട്ടുകാർ…

Read More

വാൽമീകി കോർപ്പറേഷൻ അഴിമതി: കർണാടകയിൽ വ്യാപക ഇ.ഡി പരിശോധന

ബംഗളൂരു: കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ നടന്ന ഫണ്ട് തിരിമറി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിൽ നിരവധി സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവും ബല്ലാരി ലോക്‌സഭാ എംപിയുമായ ഇ തുക്കാറാം, സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന. കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 2024 മെയ് 21 ന് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ്  വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ തട്ടിപ്പ് പുറത്തുവന്നത്. കോർപ്പറേഷനിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം…

Read More

വേടന്റെയും മൈക്കിള്‍ ജാക്‌സന്റെയും പാട്ട് ഇനി കാലിക്കറ്റ് സർവകലാശാല പാഠ്യവിഷയത്തിൽ;

റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ സാധ്യതകൾ…

Read More

പിറന്നാൾ ദിനത്തിൽ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.…

Read More
Click Here to Follow Us