എഐ സഹായത്തോടെ ശത്രുക്കളെ കണ്ടെത്തും ; ലൈറ്റ് മെഷീന്‍ ഗണ്‍ പരീക്ഷണം വിജയകരമായി പൂർത്തികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.

ഡെറാഡൂണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പര്‍വത പ്രദേശങ്ങളിലെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്.

ആയുധത്തിൻ്റെ കൃത്യത, ദൂരം എന്നിവയെല്ലാം സുരക്ഷിതമായ അകലങ്ങളിൽ നിന്ന് കൊണ്ട് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പരീക്ഷണങ്ങൾ. ഇതാണ് വിജയം കണ്ടത്.

  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ

14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉയരം കൂടിയ ദേശങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന ആയുധമാണിത്. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം സ്വയം വിലയിരുത്തി ഉന്നം വയ്ക്കാനുള്ള കഴിവും ഇതിനുണ്ട് . അതെസമയം ഇതേ സംബന്ധിച്ച് വിശദമായ പരീക്ഷണം ആരംഭിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ
[masterslider id="10"]

Related posts

Click Here to Follow Us