വേടന്റെയും മൈക്കിള്‍ ജാക്‌സന്റെയും പാട്ട് ഇനി കാലിക്കറ്റ് സർവകലാശാല പാഠ്യവിഷയത്തിൽ;

റാപ്പർ വേടന്‍റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്.

മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.

കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിന്‍റെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക.

‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്‍റെ പാട്ടും പോപ്പ് രാജാവ് എന്നറിയപ്പെടുന്ന ഇതിഹാസം മൈക്കിൾ ജാക്സ‌ന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായാണ് താരതമ്യ പഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
[masterslider id="10"]

Related posts