കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ ‘ലോട്ടറി സന്ദേശത്തിന്’ പിന്നിലെ ഞെട്ടിക്കുന്ന സത്യം!”

ബെംഗളൂരു: കേരള സർക്കാരിന്റെ പേരും ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് കർണാടകയിലെ ഗഡാഗ് ജില്ല കേന്ദ്രീകരിച്ച് വൻ ലോട്ടറി തട്ടിപ്പ് നടക്കുന്നു. ‘ഭാഗ്യക്കുറി അടിച്ചു’ എന്ന വ്യാജ സന്ദേശങ്ങൾ അയച്ച് സാധാരണക്കാരെ വലയിലാക്കുന്ന സംഘമാണ് ഇതിന് പിന്നിൽ. കർണാടകയിൽ കേരള ലോട്ടറികൾക്കുള്ള ജനപ്രീതി മുതലെടുത്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ:
റാൻഡം മൊബൈൽ നമ്പറുകളിലേക്ക് ലോട്ടറി സമ്മാനം ലഭിച്ചുവെന്ന സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വ്യാജ PDF സർട്ടിഫിക്കറ്റുകളും ഇവർ അയച്ചുനൽകുന്നു. 15 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് കൈപ്പറ്റുന്നതിനായി 8,000 രൂപ ‘പ്രോസസ്സിംഗ് ഫീസ്’ ഇനത്തിൽ അടയ്ക്കണമെന്നുമാണ് തട്ടിപ്പുകാരുടെ ആവശ്യം.

  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം

ലോഗോയും സർട്ടിഫിക്കറ്റും കണ്ട് വിശ്വസിച്ച് പലരും ഓൺലൈൻ വഴി പണം കൈമാറുന്നതായാണ് വിവരം. ഗഡാഗിലും സമീപ ജില്ലകളിലും നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, ചതിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് പലരും പോലീസിൽ പരാതി നൽകാൻ തയ്യാറാകുന്നില്ല.

സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിവരം
റോണ പട്ടണത്തിലെ ഒരു താമസക്കാരൻ തനിക്ക് ലഭിച്ച വ്യാജ സന്ദേശത്തിന്റെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് സമാനമായ സന്ദേശം തങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തെത്തി. തട്ടിപ്പ് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്യപ്പെട്ടു.

  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം

ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
സൈബർ തട്ടിപ്പുകൾക്കെതിരെ പോലീസ് ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അജ്ഞാത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലോട്ടറി സന്ദേശങ്ങളോടോ ഫോൺ കോളുകളോടോ യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ലോട്ടറി ഏജൻസികൾ ഒരിക്കലും സമ്മാനത്തുക നൽകുന്നതിന് മുൻപ് പണം ആവശ്യപ്പെടാറില്ലെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us