അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ ‘മാജിക്’ വിവരിച്ച് യുവാവ്

building

ബെംഗളൂരു: ഗതാഗതക്കുരുക്കും അമിതമായ വീട്ടുവാടകയും ഏകാന്തതയും കൊണ്ട് വീർപ്പുമുട്ടുമ്പോഴും, ഐടി നഗരമായ ബെംഗളൂരുവിനെ ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ബീഹാർ സ്വദേശിയായ യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നഗരജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലും ആളുകളെ ബെംഗളൂരുവിലേക്ക് അടുപ്പിച്ചു നിർത്തുന്ന ഘടകങ്ങളെക്കുറിച്ചുള്ള യുവാവിന്റെ തുറന്നുപറച്ചിൽ ഇന്റർനെറ്റിൽ പുതിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെ അങ്കിത് എന്ന ചെറുപ്പക്കാരനാണ് തന്റെ ബെംഗളൂരു ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്. “ഇതാണ് ബെംഗളൂരു.. ആളുകൾ ജോലി തേടി ഇവിടേക്ക് വരും, എന്നാൽ ഒരിക്കൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇവിടം വിട്ടുപോകാൻ അവർക്ക് കഴിയില്ല. കടുത്ത ഏകാന്തതയും മാനസിക സമ്മർദ്ദവും മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും ഇവിടെയുണ്ട്. വാങ്ങുന്ന ശമ്പളത്തിന്റെ പകുതിയിലധികവും വലിയ അപ്പാർട്ടുമെന്റുകളുടെ വാടക ഇനത്തിലാണ് ചെലവാകുന്നത്. ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലൊന്നും ഐടി കമ്പനികൾ ഇല്ലാഞ്ഞിട്ടല്ല. തീർച്ചയായും അവിടെയൊക്കെ അവസരങ്ങളുണ്ട്. പക്ഷേ, ബെംഗളൂരുവിലെ അതിശയകരമായ കാലാവസ്ഥ ഞങ്ങളെ മറ്റെങ്ങോട്ടും പോകാൻ അനുവദിക്കുന്നില്ല,” അങ്കിത് വീഡിയോയിൽ പറയുന്നു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

സിലിക്കൺ സിറ്റിയിലെ ലക്ഷക്കണക്കിന് വരുന്ന ഐടി ജീവനക്കാരുടെയും ഇതര സംസ്ഥാനക്കാരുടെയും ഹൃദയത്തിൽ തൊടുന്നതായിരുന്നു അങ്കിതിന്റെ വാക്കുകൾ. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നെറ്റിസൺമാരാണ് രംഗത്തെത്തിയത്.

യുവാവിന്റെ വാക്കുകൾ നൂറു ശതമാനം ശരിവെക്കുന്ന വലിയൊരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലുണ്ട്. മൂന്നോ നാലോ പതിറ്റാണ്ടുകൾക്ക് മുമ്പ് യുവാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മുംബൈ നഗരത്തെയായിരുന്നു ആശ്രയിച്ചിരുന്നതെന്നും, ഇന്ന് ആ സ്ഥാനം ബെംഗളൂരു കൈക്കലാക്കിയെന്നും പലരും അഭിപ്രായപ്പെടുന്നു. ബെംഗളൂരുവിലെ പ്രകൃതിഭംഗിയും ആർക്കും പൊരുത്തപ്പെടാൻ സാധിക്കുന്ന കാലാവസ്ഥയും തന്നെയാണ് നഗരത്തിന്റെ പ്രധാന ആകർഷണമെന്നാണ് ഇവരുടെ വാദം.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

എന്നാൽ, ഈ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കാൻ വലിയൊരു വിഭാഗം തയ്യാറായിട്ടില്ല. “കമ്പനികൾ കൃത്യമായി ‘വർക്ക് ഫ്രം ഹോം’ (WFH) അനുവദിക്കുകയാണെങ്കിൽ, നിലവിൽ പുറത്തുനിന്ന് വന്ന് താമസിക്കുന്നവരിൽ 80 ശതമാനം ആളുകളും സ്വന്തം നാട്ടിലേക്ക് മടങ്ങും” എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ബെംഗളൂരുവിലെ കാലാവസ്ഥയെ ആളുകൾ അമിതമായി മഹത്വവൽക്കരിക്കുകയാണെന്നും, ഇവിടുത്തെ നരകതുല്യമായ ഗതാഗതക്കുരുക്കും താങ്ങാനാകാത്ത വീട്ടുവാടകയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളും സാമ്പത്തിക ബാധ്യതകളും നിരന്തരം ചർച്ചയാകുമ്പോഴും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയും ഉദ്യോഗാർത്ഥികളെയും ആകർഷിക്കുന്നതിൽ ബെംഗളൂരു എന്ന നഗരം ഇപ്പോഴും മുന്നിൽത്തന്നെയാണെന്നാണ് ഈ വൈറൽ വീഡിയോയും അതിന്മേൽ നടക്കുന്ന ചർച്ചകളും അടിവരയിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts