ചെന്നൈ: ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) ചെയർമാൻ എ വി വെങ്കിടാചലത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് എഐഎഡിഎംകെ ജോയിന്റ് കൺവീനറും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ ഇ പളനിസ്വാമി ആവശ്യപ്പെട്ടു.
മുൻ ബ്യൂറോക്രാറ്റ്, റിട്ടയേർഡ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥൻ അഴിമതിക്കേസിൽ ആരോപണവിധേയനായതിനാൽ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) അന്വേഷണം നടത്തിവരികയായിരുന്നു.
ഡിവിഎസി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മുൻ മുഖ്യമന്ത്രി പളനിസ്വാമി ആരോപിച്ചു. ഡിവിഎസി വെങ്കിടാചലത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നെന്നും അതിനു ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ അധികാരത്തിൽ വരുമ്പോഴെല്ലാം മുൻ സർക്കാരിനൊപ്പം ഉറച്ചുനിന്നവരെയാണ് ലക്ഷ്യമിട്ടതെന്നും നിരവധി ഉദ്യോഗസ്ഥർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നും മുൻ മുഖ്യമന്ത്രി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.