ബദരീനാഥിലും കേദാർനാഥിലും ഇനി ‘അവർക്ക്’ പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രമുഖ ആരാധനാലയങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവയുൾപ്പെടെ 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും. ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് അടുത്ത മാസം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും എന്ന് റിപ്പോർട്ട് ചെയ്തത്. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. നിർദ്ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ നിയന്ത്രണ പ്രകാരം,…

Read More

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

​കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ്…

Read More

ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്;

കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) മികച്ച തുകയ്ക്ക് സ്വന്തമാക്കിയതായി ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ റിലീസ് തീയതി അണിയറപ്രവർത്തകരോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന്…

Read More

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

ബെംഗളൂരു: നഗരത്തിൽ എൽ.പി.ജി. സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ് ജി അറിയിച്ചു. ഗ്യാസ് സ്റ്റോക്കിന് യാതൊരു കുറവുമില്ലെന്നും തെറ്റായ പ്രചരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകൾ അടച്ചുപൂട്ടുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ, ഒരു ഹോട്ടലും അടച്ചിടില്ലെന്ന് ഉറപ്പുനൽകി. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരു നഗരത്തിൽ ഗാർഹിക പാചക വാതകത്തിന് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഗാർഹിക ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട്…

Read More

ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

ബെംഗളൂരു: നഗരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ ഭക്ഷണശാലകൾ പ്രതിസന്ധിയിലായി. സിലിണ്ടറുകൾ കിട്ടാതായതോടെ പാചകം മുടങ്ങാതിരിക്കാൻ വിറകിനെ ആശ്രയിക്കുകയാണ് നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുടമകളും തെരുവോര കച്ചവടക്കാരും. ഇതോടെ ശിവാജിനഗറിലെ ആംസ്ട്രോങ്ങ് റോഡ്, ലാൽബാഗ് തുടങ്ങിയ സ്ഥലങ്ങളിൽ വിറക് വിൽപ്പന കുതിച്ചുയർന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിറകിന് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നതെന്ന് ശിവാജിനഗറിലെ വ്യാപാരികൾ പറയുന്നു. സാധാരണയായി തടി ആവശ്യങ്ങൾക്കായി എത്തുന്നവരേക്കാൾ കൂടുതൽ ഇപ്പോൾ ഹോട്ടൽ ആവശ്യങ്ങൾക്കായി വിറക് തേടി എത്തുന്നവരാണെന്ന് കടയുടമയായ റഫീഖ് വ്യക്തമാക്കി. ചിലർ ഓൺലൈൻ വഴിയും വിറക്…

Read More

ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് ‘അവധി’ പുതിയ മെനു ഇങ്ങനെ

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ഭക്ഷണമേശകളെയും ബാധിക്കുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമവും വിലവർദ്ധനവും മൂലം നഗരത്തിലെ പേയിംഗ് ഗസ്റ്റ് (PG) താമസക്കാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ ഉടമകൾ മാറ്റം വരുത്തിത്തുടങ്ങി. ഗ്യാസ് അധികം ചിലവാകുന്ന വിഭവങ്ങൾ ഒഴിവാക്കാനാണ് തീരുമാനം. മെനുവിൽ മാറ്റം; അരി വിഭവങ്ങൾക്ക് മുൻഗണന ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പാചകം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പിജി ഓണേഴ്‌സ് അസോസിയേഷൻ പുതിയ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഇനി മുതൽ പിജികളിൽ ചപ്പാത്തി, റൊട്ടി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കില്ല. പകരം കുറഞ്ഞ…

Read More

ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

ബെംഗളൂരു: മൈസൂരു റോഡിലെ രാജരാജേശ്വരി (ആർ.ആർ) മെഡിക്കൽ കോളേജിന് സമീപം ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. ആർ.ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ കൃതിക (21) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കൃതികയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഹൻസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കോളേജിന്റെ എക്സിറ്റ് ഗേറ്റിന് സമീപത്തുവെച്ച് ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഇവരുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കൃതികയുടെ മേൽ ടിപ്പർ കയറിയാണ് മരണകാരണമെന്ന്…

Read More

മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

ബെംഗളൂരു (മാർച്ച് 12): ബെംഗളൂരുവിലെ നിത്യയാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ബിഎംടിസി. ഇനി മുതൽ ബിഎംടിസി ബസുകളിൽ ടിക്കറ്റിനായി ചില്ലറ പൈസ തിരയേണ്ടതില്ല. ‘നമ്മ മെട്രോ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ബസുകളിലും യാത്ര ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. ഇതിനായി അത്യാധുനിക ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) ബിഎംടിസി അവതരിപ്പിക്കുന്നു. എന്താണ് പുതിയ മാറ്റങ്ങൾ? മുംബൈ ആസ്ഥാനമായുള്ള ‘ചലോ’ എന്ന കമ്പനിയുമായി ചേർന്നാണ് ബിഎംടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 11,000 പുതിയ മെഷീനുകളാണ് ബസുകളിൽ സ്ഥാപിക്കുന്നത്. നാഷണൽ കോമൺ മൊബിലിറ്റി…

Read More

ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു

ബെംഗളൂരു: ഓൺലൈനായി ലഘുഭക്ഷണം ഓർഡർ ചെയ്ത മലയാളി യുവാവിന് ഡെലിവറി ബോയിയുടെ ക്രൂരമർദ്ദനം. കോറമംഗല എട്ടാം ബ്ലോക്കിൽ താമസിക്കുന്ന പോളിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ അസ്ഥി ഒടിഞ്ഞ പോൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങി. മാർച്ച് 7-ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ‘ബ്ലിങ്കിറ്റ്’ ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനായെത്തിയ ഡെലിവറി ബോയ് ആദ്യം നാലാം നിലയിലേക്കാണ് പോയത്. എന്നാൽ താൻ രണ്ടാം നിലയിലാണ് താമസമെന്നും അവിടേക്ക് വരാനും പോൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം നിലയിലെത്തിയ ഡെലിവറി ബോയ് പോളുമായി തർക്കത്തിലേർപ്പെടുകയും അത്…

Read More

ബെംഗളൂരുവിലെ ബൈക്ക് യാത്രക്കാർക്ക് ലോട്ടറി അടിക്കുമോ? നൈസ് റോഡിൽ വരാനിരിക്കുന്നത് വൻ മാറ്റം!

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന എക്സ്‌പ്രസ് വേയായ നൈസ് (NICE) റോഡിലൂടെയുള്ള യാത്ര ഇനി ഇരുചക്ര വാഹനങ്ങൾക്ക് ടോൾ രഹിതമായേക്കും. ബൈക്കുകൾക്കും സ്കൂട്ടറുകൾക്കുമുള്ള ടോൾ പിരിവ് നിർത്തലാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി നിയമസഭാ കൗൺസിലിൽ അറിയിച്ചു. കരാർ ലംഘനവും കർഷകരുടെ പരാതിയും നിയമസഭാ കൗൺസിലിലെ ചോദ്യോത്തര വേളയിൽ എം.എൽ.സി രാമോജി ഗൗഡ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്. നൈസ് റോഡ് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് ഇനിയും അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് രാമോജി ഗൗഡ ആരോപിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾ…

Read More
Click Here to Follow Us