ബദരീനാഥിലും കേദാർനാഥിലും ഇനി ‘അവർക്ക്’ പ്രവേശനമില്ല; വിപ്ലവകരമായ തീരുമാനവുമായി ക്ഷേത്ര കമ്മിറ്റി! നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ !

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രമുഖ ആരാധനാലയങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവയുൾപ്പെടെ 47 ക്ഷേത്രങ്ങളിൽ ഈ വർഷം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും. ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് അടുത്ത മാസം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കും എന്ന് റിപ്പോർട്ട് ചെയ്തത്.

ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. നിർദ്ദേശത്തിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചു. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു. ഈ നിയന്ത്രണ പ്രകാരം, അഹിന്ദുക്കൾക്ക് ക്ഷേത്ര സമുച്ചയങ്ങളിലോ ശ്രീകോവിലിലോ പ്രവേശിക്കാൻ അനുവാദമില്ല.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ആദി ശങ്കരാചാര്യരുടെ കാലം മുതൽ അഹിന്ദുക്കൾക്ക് പ്രവേശനം നിയന്ത്രിക്കുന്ന പാരമ്പര്യം നിലവിലുണ്ടെന്നാണ് ഹേമന്ത് ദ്വിവേദി പറഞ്ഞത്. ‘ബദരിനാഥും കേദാർനാഥും വിനോദസഞ്ചാര കേന്ദ്രങ്ങളല്ല, വിശ്വാസ കേന്ദ്രങ്ങളാണ്. ഇവ ആദി ശങ്കരാചാര്യർ സ്ഥാപിച്ച വേദ കേന്ദ്രങ്ങളാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം നൽകുന്നു’ -ദ്വിവേദി പറഞ്ഞു.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

നേരത്തെ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ രംഗത്തെത്തിയിരുന്നു. 2027ൽ നടക്കാനിരിക്കുന്ന അർധ കുംഭമേളക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും സനാതന പവിത്ര നഗരങ്ങളായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts