മുഖസൗന്ദര്യത്തിന് സ്വന്തം മൂത്രം; വൈറൽ ടിപ്പുമായി മോഡൽ ; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസെൻസ്

പ്രായമാകും തോറും മുഖത്ത് ചുളിവുകൾ വീഴുമോ, നര കയറുമോ എന്ന് തുടങ്ങി അനേകം ആശങ്കകളും ചിലർക്കുണ്ടാകും. അതുകൊണ്ടു തന്നെ ചർമം ചെറുപ്പമായി സൂക്ഷിക്കാനും യുവത്വം നിലനിർത്താനും പല വഴികളും പരീക്ഷിക്കുന്നവരുണ്ട്.

തങ്ങൾക്കിഷ്ടപ്പെട്ട സെലിബ്രിറ്റികളുടെയും ഇൻഫ്ളുവൻസർമാരുടെയുമൊക്കെ സൗന്ദര്യ രഹസ്യം ഇവർ അന്വേഷിക്കാറുണ്ട്.

ഇന്ന് പല സെലിബ്രിറ്റികളും മടികൂടാതെ തങ്ങളുടെ സൗന്ദര്യ രഹസ്യം ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. കൊളമ്പിയൻ മോഡലായ കോറൽ കോസ്റ്റക്കും പറയാനുണ്ട് അത്തരമൊരു ബ്യൂട്ടി ടിപ്.

കേൾക്കുന്നവർക്ക് ഇതൽപം വിചിത്രമായി തോന്നിയേക്കാം. എന്നാൽ തന്റെ സുന്ദരമായ ചർമത്തിന്റെ രഹസ്യം ഇതാണെന്നാണ് കോറൽ കോസ്റ്റയുടെ അവകാശവാദം.

എല്ലാ ദിവസവും രാവിലെ താൻ സ്വന്തം മൂത്രം മുഖത്ത് പുരട്ടും എന്നാണ് കോറൽ കോസ്റ്റ പറയുന്നത്. മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാക്കി സുന്ദരമായ ചർമം ലഭിക്കാൻ ഇതു തന്നെ സഹായിക്കുന്നു എന്നും ഈ മോഡൽ പറയുന്നു.

അത് മുഖം വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ഈ ഗായികയുടെ അവകാശവാദം.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കോറൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുമുണ്ട്.

എന്നാൽ, നിരവധി പേരാണ് കോറൽ കോസ്റ്റയെ വിമർശിച്ച് രംഗത്തു വന്നിരിക്കുന്നത്. ഈ സൗന്ദര്യ സംരക്ഷണ മാർഗം വൃത്തിയില്ലാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നതും ആണെന്ന് പലരും പറയുന്നു.

മൂത്രത്തിന്റെ പോഷകഗുണങ്ങൾ ചൂണ്ടിക്കാട്ടി കോറൽ പറയുന്ന കാര്യങ്ങളെ ന്യായീകരിക്കുന്നുവരും ഉണ്ട്.

തന്റെ മുത്തശ്ശിയും ഇത്തരത്തിൽ മുഖത്ത് മൂത്രം തേച്ചിരുന്നു എന്നും 96 വയസായിട്ടും അവർക്ക് ചുളിവുകളില്ലാത്ത ചർമം ഉണ്ടെങ്കിൽ അതിനു കാരണം ഇതാണെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

എന്നാൽ കോറ പറ‍ഞ്ഞതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

അന്തരിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായി യൂറിൻ തെറാപ്പി ചെയ്തിട്ടുണ്ടെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു.

1978-ൽ നൽകിയ ഒരു ഒരു അഭിമുഖത്തിൽ മൂത്രം കുടിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.

ഇതാണ് തന്റെ ദീർഘായുസിനു കാരണം എന്നും മൊറാർജി ദേശായി പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us