മകളെ വിവാഹം ചെയ്ത് നൽകിയില്ലെങ്കിൽ സ്വകാര്യ വീഡിയോ വൈറൽ ആക്കുമെന്ന് ഭീഷണി; പിതാവ് യുവാവിനെ കൊലപ്പെടുത്തി

ബെംഗളുരു: മകളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. യുവാവിനെ കത്തികൊണ്ട് കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിനെ അശോകനഗർ പോലീസ് അറസ്റ്റ് ചെയ്തു. വിനായക് നഗർ വിൽസൺ ഗാർഡനിലെ താമസക്കാരനായ മഞ്ജുനാഥിനെയാണ് ഡേവിഡിനെ (22) കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ മഞ്ജുനാഥിന്റെ മകൾ മരിച്ച ഡേവിഡുമായി പ്രണയത്തിലായിരുന്നു. കുറച്ച് മാസങ്ങളായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ഇതിനിടെ വിവാഹം നടത്തണമെന്ന് പിതാവ് മഞ്ജുനാഥിനോട് ഡേവിഡ് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതിന് പ്രതി സമ്മതിച്ചില്ല. ഇരുവരും തമ്മിൽ കുറച്ച് ദിവസത്തേക്ക് വാക്ക് തർക്കമുണ്ടായിരുന്നു.…

Read More

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

ചെന്നൈ: ട്യൂഷൻ കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബൈക്ക് ടാക്സി ഡ്രൈവറെ പോലീസ് പിടിയിൽ. സംഭവം നടന്ന് എട്ടുമണിക്കൂറിനകമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചെന്നൈ ടി.പി. ഛത്രത്തിലെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇതേ സ്ഥലത്തെ യോഗേശ്വരനെ(24) അറസ്റ്റ് ചെയ്തത്. മകൾ ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോൾ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നും ഇക്കാര്യം വീട്ടിൽ അറിയിച്ചുവെന്നും കുറ്റവാളിയെ കണ്ടെത്തണമെന്നുമാണ് പരാതി. തുടർന്ന് സംഭവം നടന്നയിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ബൈക്ക് നമ്പർ കണ്ടെത്താനായില്ല. പരിസരപ്രദേശങ്ങളിലെ 200 ഓളം ക്യാമറകൾകൂടി പരിേശാധിച്ച്…

Read More

വിമാനത്തിൽ പുകവലിച്ച യുവാവ് പിടിയിൽ 

ബെംഗളൂരു: മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ടോയ്ലറ്റിൽ ഇരുന്ന് പുകവലിച്ച യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന യുവാവാണ് പിടിയിലായത്. മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടോയ്ലറ്റില്‍ നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്‌സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

ഭാര്യയുടെ വീട്ടിൽ നിന്നും മോഷണം പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഭാര്യയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. യുവതിയെ പ്രണയിച്ച് ഒന്നര വർഷത്തിന് ശേഷം വീട്ടുകാരിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവ് ഹലാസൂർ പോലീസ് സ്റ്റേഷനിൽ മോഷണത്തെ തുടർന്ന് അറസ്റ്റിലായി. പ്രദീപ് കുമാറാണ് ഹലാസൂർ പോലീസിന്റെ പിടിയിലായത്. ഒന്നര വർഷം മുൻപാണ് റജീനയുടെ മകളെ പ്രതി പ്രണയിച്ച് വിവാഹം ചെയ്തത്. ഒക്‌ടോബർ 30ന് റെജീന കന്യാകുമാരിയിൽ പോയപ്പോൾ വീടിനു സമീപം എത്തിയ പ്രദീപ് കുമാർ സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കൊണ്ടുപോകാൻ തുടങ്ങി. ഈ സമയം റജീനയുടെ വീട്ടിലെ അയൽവാസികൾ കണ്ട് ചോദ്യം ചെയ്തപ്പോൾ…

Read More

വിവാഹത്തിന് രണ്ട് ദിവസം മാത്രം; പെൺകുട്ടി കാമുകന്റെ വീട്ടിൽ മരിച്ച നിലയിൽ 

ബെംഗളൂരു: വിവാഹത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കാമുകന്റെ വീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഹൊസ്പേട്ട് താലൂക്കിലെ ടിബി ഡാം പോലീസ് സ്റ്റേഷൻ പരിധിയിലെ നിഷാനി ക്യാമ്പിലാണ് സംഭവം. പ്രണയത്തിലായിരുന്ന യുവാവും ബന്ധുക്കളും യുവതിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടു.  നഗറിലെ ടി.ബി.ഡാനിലെ ഐശ്വര്യ(29)യാണ് മരിച്ചത്. ഇതേ പ്രദേശത്തെ അശോകുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. യുവതി ദളിത് വിഭാഗത്തിൽ പെട്ടവളാണ്, യുവതിയുടെ പ്രണയത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. എന്നാൽ, അടുത്തിടെ എല്ലാവരെയും സമ്മതിപ്പിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച യുവതി മരിച്ചത്. യുവാവ് ഉയർന്ന…

Read More

വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ബെംഗളൂരു: വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കർണാടക സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഇത് സംബന്ധിച്ച് എൻഎച്ച്ആർസി വെബ്‌സൈറ്റിൽ വാർത്താക്കുറിപ്പ് ഇറക്കി. നവംബർ 19 ന് ബംഗളുരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷനിലെ കടുഗോഡിയിൽ ഫുട്പാത്തിലെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ചത്. കാടുകോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ കേസിൽ ഇടപെട്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

വിദ്യാർഥിനിയെ പരസ്യമായി ശിക്ഷിച്ചു; അധ്യാപകനെതിരെ പരാതി 

ബെംഗളൂരു : വിദ്യാർത്ഥിനിയെ പരസ്യമായി ശിക്ഷിച്ച കോളേജ് പ്രിൻസിപ്പലിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരു കെ.ആർ. സർക്കിളിലെ എസ്.ജെ. പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ എസ്. മൂർത്തിയുടെ പേരിലാണ് സിദ്ധാപുര പോലീസ് കേസെടുത്തത്. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് നടപടി. ജുവനൈൽ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും കോളേജിലെ മറ്റൊരു വിദ്യാർത്ഥിനിയും ക്യാമ്പസിൽവെച്ച് വഴക്കിട്ടിരുന്നു. ഇത് സംബന്ധിച്ച് ഏതാനും വിദ്യാർത്ഥികൾ പരാതി പ്രിൻസിപ്പലിന് നൽകി. തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ വിളിച്ച് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് ‘സിറ്റ് അപ്പ്'(വ്യായാമ മുറ) എടുപ്പിച്ച് ശിക്ഷിച്ചു. ഇതോടെ…

Read More

ഇന്ത്യയുടെ തോൽവി താങ്ങാൻ ആയില്ല; 35കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി താങ്ങാനാകാത്തതിനെത്തുടര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് വിജയവാഡ തിരുപ്പതി സ്വദേശി ജ്യോതിഷ് കുമാര്‍ യാദവാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബംഗളൂരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഇദ്ദേഹം. ദീപാവലി അവധിക്കായി നാട്ടിലെത്തിയതായിരുന്നു ജ്യോതിഷ് കുമാര്‍. തിരിച്ച് ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ടിവിയിലൂടെയാണ് ജ്യോതിഷ് കുമാര്‍ കളി കണ്ടത്. മത്സരം കഴിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് തളര്‍ന്ന് വീഴുകയുമായിരുന്നു. ഉടനെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നിങ്സ് 240ല്‍ അവസാനിച്ചതിന് പിന്നാലെ…

Read More

വിമാനത്തിൽ കയറിയ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി

ബെംഗളൂരു: നഗരത്തിൽ നിന്നും ചെന്നൈയിലേക്കു പോകാനായി വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ, മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്നു പറഞ്ഞ് പുറത്തിറക്കി വഞ്ചിച്ചതായി പരാതി. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചെന്നൈയിലേക്കു പോകാനായി വിമാനത്തിലുണ്ടായിരുന്ന രണ്ട് മുതിർന്ന ആളുകൾ ഉൾപ്പെടെ ആറു യാത്രക്കാരെയാണ്, ഇൻഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് പുറത്തിറക്കി വഞ്ചിച്ചതായി പരാതിയിൽ ഉള്ളത്. ചെന്നൈയിലേക്കു പോകാൻ തയാറായി നിൽക്കുന്ന മറ്റൊരു വിമാനത്തിൽ കയറ്റി വിടാമെന്ന് വാഗ്ദാനം ചെയ്താണ് ഇവരെ പുറത്തിറക്കിയത്. എന്നാൽ, ആറു യാത്രക്കാരുമായി ചെന്നൈയിലേക്കു പറക്കുന്നതു മൂലമുള്ള സാമ്പത്തിക നഷ്ടം നിമിത്തമാണ്…

Read More

ഭർതൃ പീഡനം; പരാതിയുമായി സ്റ്റേഷനിൽ എത്തിയ ഭാര്യയെ ഭർത്താവ് കൊല്ലാൻ ശ്രമിച്ചു 

ബെംഗളൂരു: ഹാസനിൽ പോലീസ് സ്റ്റേഷനിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഭാര്യയുടെ പരാതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു. ഹരീഷ് (34) ആണ് കേസിലെ പ്രതി. ഭാര്യ ശിൽപയെ ഇയാൾ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായത്.  ആറ് വർഷം മുമ്പാണ് ഹരീഷും ശിൽപയും വിവാഹിതരായത്. ഹാസൻ വ്യവസായ മേഖലയ്ക്ക് സമീപമുള്ള ബിട്ടഗൗഡനഹള്ളിയിലാണ് താമസം. പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടായിരുന്നു. ഈ ചോദ്യം ചെയ്താൽ ആക്രമിക്കും. ദിവസേനയുള്ള ശല്യം കാരണം ശിൽപ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. പോലീസ് പ്രതിയെ വിളിച്ചുവരുത്തി കൗൺസിലിംഗ് വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു.…

Read More
Click Here to Follow Us