വിമാനത്തിൽ പുകവലിച്ച യുവാവ് പിടിയിൽ 

ബെംഗളൂരു: മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ടോയ്ലറ്റിൽ ഇരുന്ന് പുകവലിച്ച യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന യുവാവാണ് പിടിയിലായത്. മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടോയ്ലറ്റില്‍ നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പോലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്‌സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read More

പെട്രോൾ പമ്പിൽ പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടു; മൂവർ സംഘം ഉടമയെ ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരു-രാമനഗര മെയിൻ റോഡിലെ പെട്രോൾ പമ്പ് പരിസരത്ത് പുകവലി നിർത്താൻ ആവശ്യപ്പെട്ടതിന് ഉടമയെയും അതിന്റെ മാനേജരെയും എസ്‌യുവിയിലെത്തിയ മൂന്ന് പേർ ആക്രമിച്ചു. പുകവലി തുടർന്നാൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ജീവനക്കാർ വിസമ്മതിച്ചിരുന്നു. എന്നാൽ, മൂവരും പുകവലി തുടർന്നു, ഇന്ധന പമ്പിന് വളരെ അടുത്ത് നിന്നും ഇവർ സിഗരറ്റ് വലിച്ചു. പമ്പിന്റെ ഉടമ മോഹനും മാനേജർ കെ എസ് മനുവുമാണ് പോലീസിൽ പരാതി നൽകിയിത്. അർച്ചകരഹള്ളിയിലാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്, ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. പമ്പ് ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയ…

Read More

പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെയുള്ള പുകയില, മദ്യ ഉൽപന്നങ്ങളും നിരോധിക്കാൻ നീക്കം

ബെം​ഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു. ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു. സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി ഖാദർ വ്യക്തമാക്കി.

Read More
Click Here to Follow Us