യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു;മറ്റു ചില ബെംഗളൂരു ട്രെയിനുകളും വഴിതിരിച്ചുവിട്ടു.

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിക്ക് യശ്വന്തപുര ജംഗ്ഷനിൽ നിന്ന് യാത്ര തിരിച്ച 16527 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസ് ഇന്ന് രാവിലെ കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു.ഇതേ തീവണ്ടി 16528 നമ്പറിൽ തിരിച്ച് സർവ്വീസ് നടത്തും.

ഹുബ്ബളളി – ബാംഗ്ലൂർ സിറ്റി – കൊച്ചുവേളി എക്സ്പ്രസ് (12777/18)ഇന്നലെ തൃശൂരിൽ യാത്ര അവസാനിപ്പിച്ചു.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് (16525/26) പാലക്കാട് തൃശൂർ എറണാകുളം റൂട്ടിന് പകരം നാമക്കൽ, ദിണ്ടിഗൽ, തിരുനെൽവേലി വഴിയാണ് സർവ്വീസ് നടത്തുന്നത്.

ബെംഗളുരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ കർവാർ എക്സ്പ്രസ് കഴിഞ്ഞ ദിവസം പാലക്കാട് ഷൊർണൂർ വഴിയാണ് സർവീസ് നടത്തിയത് ,മലബാർ യാത്രക്കാർക്ക് തുണയായ ഈ ട്രെയിൻ 22 വരെ ഇതേ റൂട്ടിൽ ആയിരിക്കും സർവീസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അറിയിച്ചു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts