നാട്ടിലേക്ക് ഉള്ള ബസ് സെര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു.

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആർ.ടി.സി. മുഴുവൻ സർവീസുകളുംനിർത്തിവച്ചു.

സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല ,അതേസമയം കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകളും ഭാഗികമായി തടസ്സപ്പെട്ടു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ്‌ മാത്രമാണ് മലബാർ മേഖലയിലെത്താനുള്ള ഒരേയൊരു കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള തീവണ്ടികൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഈ തീവണ്ടികളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കർണാടക ആർ.ടി.സി.യുടെ തെക്കൻ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകൾ കഴിഞ്ഞദിവസം പാലക്കാട്ട്‌ ഓട്ടം അവസാനിപ്പിച്ചിരുന്നു. കുതിരാൻ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചാൽ ഇവ വീണ്ടും സർവീസ് തുടങ്ങും. ബസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം റീഫണ്ട് ചെയ്യുമെന്ന് കർണാടക, കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. അതേസമയം ബസുകളിൽ സീറ്റ് ബുക്കുചെയ്യാനുള്ള സൗകര്യം നിർത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts