ബെംഗളൂരുവിലെ പിജികളിലും; ഗ്യാസ് ക്ഷാമം മൂലം മെനു മാറുന്നു, ചപ്പാത്തിക്ക് ‘അവധി’ പുതിയ മെനു ഇങ്ങനെ

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലെ ഭക്ഷണമേശകളെയും ബാധിക്കുന്നു. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമവും വിലവർദ്ധനവും മൂലം നഗരത്തിലെ പേയിംഗ് ഗസ്റ്റ് (PG) താമസക്കാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ ഉടമകൾ മാറ്റം വരുത്തിത്തുടങ്ങി. ഗ്യാസ് അധികം ചിലവാകുന്ന വിഭവങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

മെനുവിൽ മാറ്റം; അരി വിഭവങ്ങൾക്ക് മുൻഗണന
ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പാചകം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പിജി ഓണേഴ്‌സ് അസോസിയേഷൻ പുതിയ തീരുമാനമെടുത്തത്. ഇതനുസരിച്ച് ഇനി മുതൽ പിജികളിൽ ചപ്പാത്തി, റൊട്ടി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കില്ല. പകരം കുറഞ്ഞ അളവിൽ ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചോറ്, സാമ്പാർ, പലാവ് തുടങ്ങിയ ഇനങ്ങൾ മാത്രമാകും മെനുവിൽ ഉണ്ടാവുക.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

ബെംഗളൂരു നഗരത്തിലെ ഏകദേശം 15,000 പിജികളിലായി 10 ലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. ജോലി ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനുമായി എത്തിയ ഇവർക്ക് മൂന്ന് നേരത്തെ ഭക്ഷണമാണ് സാധാരണയായി പിജികൾ നൽകുന്നത്. എന്നാൽ നിലവിലെ ഗ്യാസ് സ്റ്റോക്ക് ഉപയോഗിച്ച് ഒരാഴ്ച കൂടി മാത്രമേ ഭക്ഷണം നൽകാൻ കഴിയൂ എന്ന് പിജി ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അരുൺ കുമാർ വ്യക്തമാക്കി.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 115 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഈ ഭാരം ഇപ്പോൾ താമസക്കാരുടെ മേൽ അടിച്ചേൽപ്പിക്കില്ലെന്ന് അസോസിയേഷൻ അറിയിച്ചു. തൽക്കാലം അധികച്ചെലവ് ഉടമകൾ തന്നെ വഹിക്കും. എന്നാൽ ഗ്യാസ് ക്ഷാമം തുടരുകയാണെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഹോട്ടൽ വ്യവസായത്തെയും ഈ സാഹചര്യം കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts