ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

ബെംഗളൂരു: മൈസൂരു റോഡിലെ രാജരാജേശ്വരി (ആർ.ആർ) മെഡിക്കൽ കോളേജിന് സമീപം ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. ആർ.ആർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായ കൃതിക (21) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. കൃതികയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഹൻസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. കോളേജിന്റെ എക്സിറ്റ് ഗേറ്റിന് സമീപത്തുവെച്ച് ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഇവരുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കൃതികയുടെ മേൽ ടിപ്പർ കയറിയാണ് മരണകാരണമെന്ന് പറയപ്പെടുന്നു.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

വാഹനം ഓടിച്ചിരുന്ന ഹൻസയെ ഉടൻ തന്നെ സമീപത്തെ ആർ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൻസയുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. മൈസൂരു റോഡിലെ ആർ.ആർ ആശുപത്രി എക്സിറ്റ് ഗേറ്റിലാണ് അപകടം നടന്നത്. ലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിന് പിന്നിലിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു. മരിച്ച കൃതിക ആർ.ആർ കോളേജിലെ തന്നെ വിദ്യാർത്ഥിനിയാണ് എന്നും സംഭവത്തിൽ പ്രതികരിച്ച വെസ്റ്റ് ഡിവിഷൻ ട്രാഫിക് ഡിസിപി അനൂപ് ഷെട്ടി പറഞ്ഞു.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

സംഭവത്തിൽ കെങ്കേരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടിപ്പർ ഡ്രൈവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും
[masterslider id="10"]

Related posts