മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു

ബെംഗളൂരു (മാർച്ച് 12): ബെംഗളൂരുവിലെ നിത്യയാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ബിഎംടിസി. ഇനി മുതൽ ബിഎംടിസി ബസുകളിൽ ടിക്കറ്റിനായി ചില്ലറ പൈസ തിരയേണ്ടതില്ല. ‘നമ്മ മെട്രോ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ബസുകളിലും യാത്ര ചെയ്യാൻ സാധിക്കുന്ന പുതിയ സംവിധാനം ഉടൻ യാഥാർത്ഥ്യമാകും. ഇതിനായി അത്യാധുനിക ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ETM) ബിഎംടിസി അവതരിപ്പിക്കുന്നു.

എന്താണ് പുതിയ മാറ്റങ്ങൾ?
മുംബൈ ആസ്ഥാനമായുള്ള ‘ചലോ’ എന്ന കമ്പനിയുമായി ചേർന്നാണ് ബിഎംടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 11,000 പുതിയ മെഷീനുകളാണ് ബസുകളിൽ സ്ഥാപിക്കുന്നത്. നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) സൗകര്യമുള്ളതിനാൽ മെട്രോ കാർഡുകൾ ബസുകളിലും ടിക്കറ്റിനായി ഉപയോഗിക്കാം. ഇമി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ (UPI) സംവിധാനങ്ങൾ എന്നിവ വഴി നേരിട്ട് ടിക്കറ്റ് തുക നൽകാം. ഓരോ ടിക്കറ്റിനും പ്രത്യേക ക്യുആർ കോഡുകൾ മെഷീനിൽ തെളിയും. ഇത് സ്കാൻ ചെയ്ത് കൃത്യമായ തുക നൽകുന്നതിലൂടെ തട്ടിപ്പുകൾ ഒഴിവാക്കാം. ടച്ച് സ്‌ക്രീൻ സൗകര്യമുള്ള ഈ മെഷീനുകൾ വഴി വളരെ വേഗത്തിൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് ലഭിക്കും.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

നിലവിൽ ക്യുആർ കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യം ചില ബസുകളിലുണ്ടെങ്കിലും കാർഡ് പേയ്‌മെന്റുകൾ സാധ്യമായിരുന്നില്ല. പുതിയ മെഷീനുകൾ വരുന്നതോടെ ടിക്കറ്റ് വിതരണ പ്രക്രിയ പൂർണ്ണമായും ഡിജിറ്റലാകും. ഇത് യാത്രക്കാർക്കും കണ്ടക്ടർമാർക്കും ഒരുപോലെ ഉപകാരപ്പെടും. ടിക്കറ്റ് തുക കൃത്യമായി കോർപ്പറേഷനിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഈ ഡൈനാമിക് സംവിധാനം സഹായിക്കും.

  ബെംഗളൂരുവിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പ്: ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഈ മാസം തന്നെ ബെംഗളൂരുവിലെ എല്ലാ ബിഎംടിസി ബസുകളിലും പുതിയ മെഷീനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മെട്രോയിലും ബസിലും ഒരൊറ്റ സ്മാർട്ട് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുക എന്ന ബെംഗളൂരു നിവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവില കൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us