മൈസൂരു കൂട്ട ബലാത്സംഗ കേസ്; അറസ്റ്റിലായവർ തമിഴ്നാട് സ്വദേശികൾ

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തമി നാട് തിരുപ്പൂർ സ്വദേശികളായ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരിൽ ഡ്രൈവറും, ആശാരിപ്പണിയും, പെയിന്റിങ്ങും ചെയ്തിരുന്ന അഞ്ചു പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് സംശയിക്കുന്നതായും, ഇയാളുടെ പ്രായം തിരിച്ചറിയാനുള്ള രേഖകൾ പരിശോധിക്കുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഹൈ കോടതിയുടെ അനുവാദത്തിനു ശേഷം മാത്രമേ പ്രതികളുടെ വിവരങ്ങൾ പുറത്ത് വിടുകയുള്ളു എന്നും ഡി.ജി.പി പത്ര സമ്മേളനത്തി പറഞ്ഞു.

ആറിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തുവെന്നും ഒരാള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസില്‍ മൈസുരുവിലെ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാകാം കേസിലെ പ്രതികളെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്.. എന്നാൽ നാട്ടുകാരായ 30-നു മുകളിൽ ആൾക്കാരെ ചോദ്യം ചെയ്തു. പക്ഷെ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

സംഭവസമയം ചാമുണ്ഡി ഹിൽസിൽ ഉണ്ടായിരുന്ന 20 ഓളം സിമ്മുകള്‍ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ ആറ് സിമ്മുകള്‍ പെണ്‍കുട്ടി പഠിക്കുന്ന കോളജിലെ വിദ്യാര്‍ത്ഥികളുടേത് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ കേരളത്തിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികളുടെ വിവരങ്ങളും ഉൾപ്പെട്ടതിനാൽ സംശയം അവരിലേക്ക്‌ തിരിയുകയും കേസന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു ബലാത്സംഗത്തിനിരയായ യുവതി. സുഹൃത്തിനെ അടിച്ചുവീഴ്ത്തി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ് അറിയിച്ചിരുന്നു. പ്രദേശവാസികൾ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts