ബെംഗളൂരു: മൈസൂർ കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിൽ കർണാടക പോലീസ് വിജയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം, പോലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പറഞ്ഞു.
ഡി.ജി.പി നേതൃത്വത്തിൽ നേരിട്ടായിരുന്നു അന്വേഷണം. മൈസുരുവിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ മലയാളുകളുൾപ്പടെ ഉള്ള നാല് വിദ്യാർത്ഥികളെ പോലീസ് സംശയിക്കുന്നതായും സംഭവ നടന്ന സമയത്ത് ഇവർ ആ സ്ഥലത്തുണ്ടായിരുന്നതായും പോലീസ് അറിയിച്ചിരുന്നു . അന്വേഷണ സംഘം സംഘം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി അയൽ സംസ്ഥാനങ്ങളായ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോയതായും അറിയിച്ചിട്ടുണ്ട്.
യുവതിയുടെ മൊഴി ഇനിയും രേഖപ്പെടുത്താനുണ്ടെന്നും, എന്നാൽ യുവതിക്ക് ഇനിയും സംസാരിക്കാൻ കഴിയുന്നില്ലെന്നും കർണാടക പോലീസിന്റെ ഡിജിപിയും ഐജിപിയും കൂട്ടിച്ചേർത്തു. തുടർന്ന്, യുവതിയുടെ കൂടെയുണ്ടായിരുന്നയാൽ വെള്ളിയാഴ്ച പോലീസിന് മൊഴി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 376 ഡി (കൂട്ടബലാത്സംഗം), 397 (ഡാക്കോയിറ്റി) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Gang rape! Mysuru police arrest five accused in Tamil Nadu https://t.co/lgDUcOpVS2#Mysuru #Gangrape @MysoorunewsC @DgpKarnataka @CPMysuru @SPmysuru @IGP_SR_Mysuru @Mysuru_district @CMofKarnataka @STSomashekarMLA @mepratap @ramadassmysuru @Mysuru_Infra @CivicMysore @voiceofmysuru
— Mysoorunews.com (@Mysoorunews_com) August 28, 2021