ബന്ദിപ്പൂർ വനപാത വികസനം; കേന്ദ്ര നിർദ്ദേശത്തെ തള്ളി

ബെംഗളൂരു: ഗുണ്ടൽപേട്ട് – ഗൂഡല്ലൂർ എന്നീ രണ്ടു സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വീതി കൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കർണാടക സർക്കാർ തള്ളി കളഞ്ഞു. ബന്ദിപ്പൂർ കാട്ടിലെ നിലവിലുള്ള പാത വളരെ മികച്ചതാണെന്നും, അതുകൊണ്ട് തന്നെ വീതി കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഉമേഷ് കട്ടി വ്യക്തമാക്കി.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള പാതയിലെ മേലുകമനഹള്ളിക്കും കേകനഹള്ളിക്കുമിടയിലുള്ള 12.8 കിലോമീറ്റർ പാത വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്. റോഡുവികസനത്തിനായി 24 ഏക്കർ വനഭൂമി വിട്ടുനൽകേട്ടതായുണ്ട്, അത് നിലവിലെ വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടി കട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts