ലോക് സഭ തെരഞ്ഞെടുപ്പ്; പ്രിയങ്ക കർണാടകയിൽ മത്സരിച്ചേക്കും 

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന.

കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം.

തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാല്‍.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്.

നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി.

നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ് ചിക്മംഗളൂര്‍ എം പി.

1978ല്‍ ചിക്മംഗളൂരുവില്‍ നിന്ന് വിജയിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവുണ്ടായത്.

1999ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജിനെ തോല്‍പ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts