ബന്ദിപ്പൂർ കടുവ സങ്കേതത്തിനുള്ളിലെ റോഡിന് വീതി കൂട്ടില്ല

ബെംഗളൂരു : ദേശീയ പാത 766 വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ അയച്ച കത്ത് ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് പുറത്തുള്ള ഭാഗത്ത് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ഗുണ്ട്‌ലുപേട്ട് എംഎൽഎ സി എസ് നിരഞ്ജൻ കുമാർ വ്യക്തമാക്കി. എൻഎച്ച് 766 വീതി കൂട്ടുക മാത്രമല്ല, അപകടങ്ങൾ ഒഴിവാക്കാൻ ഡിവൈഡർ സ്ഥാപിക്കാനും പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്ന് ജൂൺ 20-ന് എംഎൽഎ അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിന്റെ ഒരു പകർപ്പ് ജൂൺ 27 മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു ഗുണ്ട്‌ലുപേട്ട്, നഞ്ചൻഗുഡ്…

Read More

ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഹെഡിയാല സബ് ഡിവിഷനിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. എൻ ബേഗുരു ഫോറസ്റ്റ് റേഞ്ചിലെ ചൗഡല്ലി ബീറ്റിലെ ബൈരിഗധേ പിഞ്ചിംഗിൽ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന കടുവാ സങ്കേതം ജീവനക്കാർ കണ്ടെടുത്തത്. ഉടൻ തന്നെ അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മൈസൂർ സിസിഎഫ് മാലതി പ്രിയ, ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ, എൻടിസിഎ പ്രതിനിധി പ്രസന്ന, വൈൽഡ് ലൈഫ് വെറ്റ് എന്നിവർ സ്ഥലത്തെത്തി എൻടിസിഎ മാർഗനിർദേശപ്രകാരം കടുവക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിലാകാം കടുവക്കുട്ടി മരണമടഞ്ഞതെന്നാണ് അധികൃതർ…

Read More

ബന്ദിപ്പൂർ വനപാത വികസനം; കേന്ദ്ര നിർദ്ദേശത്തെ തള്ളി

ബെംഗളൂരു: ഗുണ്ടൽപേട്ട് – ഗൂഡല്ലൂർ എന്നീ രണ്ടു സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വീതി കൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കർണാടക സർക്കാർ തള്ളി കളഞ്ഞു. ബന്ദിപ്പൂർ കാട്ടിലെ നിലവിലുള്ള പാത വളരെ മികച്ചതാണെന്നും, അതുകൊണ്ട് തന്നെ വീതി കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഉമേഷ് കട്ടി വ്യക്തമാക്കി. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള പാതയിലെ മേലുകമനഹള്ളിക്കും കേകനഹള്ളിക്കുമിടയിലുള്ള 12.8 കിലോമീറ്റർ പാത വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്. റോഡുവികസനത്തിനായി 24 ഏക്കർ…

Read More
Click Here to Follow Us