ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഹെഡിയാല സബ് ഡിവിഷനിൽ കടുവക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. എൻ ബേഗുരു ഫോറസ്റ്റ് റേഞ്ചിലെ ചൗഡല്ലി ബീറ്റിലെ ബൈരിഗധേ പിഞ്ചിംഗിൽ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന കടുവാ സങ്കേതം ജീവനക്കാർ കണ്ടെടുത്തത്.
ഉടൻ തന്നെ അധികൃതർ ഉന്നതരെ വിവരം അറിയിച്ചു. മൈസൂർ സിസിഎഫ് മാലതി പ്രിയ, ബിടിആർ ഡയറക്ടർ പി രമേഷ് കുമാർ, എൻടിസിഎ പ്രതിനിധി പ്രസന്ന, വൈൽഡ് ലൈഫ് വെറ്റ് എന്നിവർ സ്ഥലത്തെത്തി എൻടിസിഎ മാർഗനിർദേശപ്രകാരം കടുവക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി.
വന്യമൃഗങ്ങളുടെ ആക്രമണത്തിലാകാം കടുവക്കുട്ടി മരണമടഞ്ഞതെന്നാണ് അധികൃതർ സംശയിക്കുന്നത്.
മൃതദേഹത്തിന്റെ സാമ്പിളുകൾ മൈസൂരുവിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും (എഫ്എസ്എൽ) ഹൈദരാബാദിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലേക്കും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.