ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

ബെംഗളൂരു: നഗരത്തിൽ എൽ.പി.ജി. സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ് ജി അറിയിച്ചു.

ഗ്യാസ് സ്റ്റോക്കിന് യാതൊരു കുറവുമില്ലെന്നും തെറ്റായ പ്രചരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോട്ടലുകൾ അടച്ചുപൂട്ടുമെന്ന ആശങ്കകൾ തള്ളിക്കളഞ്ഞ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ, ഒരു ഹോട്ടലും അടച്ചിടില്ലെന്ന് ഉറപ്പുനൽകി.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ബെംഗളൂരു നഗരത്തിൽ ഗാർഹിക പാചക വാതകത്തിന് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്.

ഗാർഹിക ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് 9611404384 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts