വാൽമീകി കോർപ്പറേഷൻ അഴിമതി: കർണാടകയിൽ വ്യാപക ഇ.ഡി പരിശോധന

ബെംഗളൂരു: കർണാടക വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ നടന്ന ഫണ്ട് തിരിമറി കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിൽ നിരവധി സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്.

കോൺഗ്രസ് നേതാവും ബല്ലാരി ലോക്‌സഭാ എംപിയുമായ ഇ തുക്കാറാം, സംസ്ഥാനത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ, എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന.

കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖരൻ 2024 മെയ് 21 ന് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ്  വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ തട്ടിപ്പ് പുറത്തുവന്നത്. കോർപ്പറേഷനിൽ നിന്ന് 187 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായും, 88.62 കോടി രൂപ ഐടി കമ്പനി അക്കൗണ്ടുകളിലേക്കും ഹൈദരാബാദ് സഹകരണ ബാങ്കിലേക്കും നിയമവിരുദ്ധമായി നിക്ഷേപിച്ചതായും അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

സംഭവത്തെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും കർണാടക ആദിവാസി ക്ഷേമ, കായിക മന്ത്രി നാഗേന്ദ്ര രാജിവയ്ക്കുകയും ചെയ്തു. പിന്നീട് ആരോപണവിധേയമായ അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
[masterslider id="10"]

Related posts