ബെംഗളൂരു : ശിവമോഗ ജില്ല സഹകരണ ബാങ്കിൽ നടന്ന 63 കോടി രൂപയുടെ സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാങ്ക് മുൻ ചെയർമാൻ ആർ.എം. മഞ്ചുനാഥ ഗൗഡയുടേയും, ഭാര്യയുടെയും 14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കേസിൽ ഫെഡറൽ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡുകൾക്ക് ശേഷം ഏപ്രിലിൽ ഗൗഡയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്.
സഹകരണ ബാങ്കിൻ്റെ സിറ്റി ബ്രാഞ്ചിൽ നടന്ന സ്വർണ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗൗഡയുടെയും, ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 13.91 കോടി രൂപയുടെ ജംഗമ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരംകണ്ടുകെട്ടിയതായി ഇ.ഡി പുറത്ത് വിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കർണാടക പൊലീസ് സമർപ്പിച്ച പരാതിയിലും കുറ്റപത്രത്തിലുമാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരംഭിച്ചത്. ബാങ്കിന്റെ മുൻ ബ്രാഞ്ച് മാനേജർ ബി. ശോഭയും മറ്റു കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി 62.77 കോടി രൂപയുടെ ബാങ്ക് ഫണ്ട് വകമാറ്റി എന്നായിരുന്നു ആരോപണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]