പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

ബെംഗളൂരു : പ്രസവാനന്തരം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ അനാസ്ഥയെന് കുടുംബം. അമിത രക്തസ്രാവത്തെത്തുടർന്നാണ് മരിച്ചത്.

ബെൽത്തങ്കടി നരാവി ഗ്രാമത്തിലെ നുജോഡി മാപാല വീട്ടിൽ ശേഖർ മലേകുഡിയയുടെ ഭാര്യയും സമ്പാജെ മധുരയാണ് (29) മരിച്ചത്. പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കുടുംബത്തിന് കൈമാറിയത് മെഡിക്കൽ അനാസ്ഥ കൊണ്ടാണെന്നും കുടുംബം ആരോപിച്ചു.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

വീട്ടിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കർണാടക മലേകുടിയ അസോസിയേഷൻ പ്രസിഡന്റ് ശ്രീധർ ഈദു ഉൾപ്പെടെയുള്ളവർ ഈ വിഷയം ജില്ല ആരോഗ്യ, പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഉദ്യോഗസ്ഥൻ്റെ ഇടപെടലിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി. അതെസമയം ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ ഭാവിക്ക് സർക്കാറിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബം സുള്ള്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts