ദുരഭിമാനക്കൊല; 19കാരിയെ പിതാവും സഹോദരനും ചേർന്ന് കെട്ടിയിട്ട് ഷോക്കേൽപ്പിച്ച് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ മകളെ കൊലപ്പെടുത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച വീട്ടിൽ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയ പെൺകുട്ടിയെ ഇവർ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം വായിൽ തുണി തിരുകുകയും ചെയ്തു. പിന്നാലെ വൈദ്യുതി കേബിളുകൾ ഉപയോ​ഗിച്ച് ഷോക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
[masterslider id="10"]

Related posts