ലഖ്നൗ: ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി. ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ മകളെ…
Read MoreDay: 2 February 2026
‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ; എന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്..’; പരിഹസിച്ച് എം.എം മണി
ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ബിജെപി എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം.എം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ കുറിച്ചുള്ള പരോക്ഷ വിമർശനമാണ് എംഎം മണിയുടെ പരിഹാസം. എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു തൃപ്പൂണിത്തുറ ബിജെപി യോഗത്തില്‍ സംസാരിക്കവെ സുരേഷ്…
Read Moreബെംഗളൂരു ധാർമ്മികതയിലൂന്നിയ കുടുംബ ജീവിതം കാലിക പ്രസക്തം : വിസ്ഡം ഫാമിലി അവേക്കനിംഗ് കോൺഫറൻസ് സംഘടിപ്പിച്ചു
ബെംഗളൂരു : “മതം, കുടുംബം, ധാർമികത” എന്ന പ്രമേയത്തിൽ വിസ്ഡം ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിച്ച ഫാമിലി എവയ്ക്കനിങ് കോൺഫറൻസ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന വൈസ് പ്രസിഡൻ്റും, പരിശുദ്ധ ഖുർആൻ വിവർത്തകനുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. റമദാൻ ധാർമികമായി കൂടുതൽ കരുത്താർജ്ജിക്കാനുള്ള സുവർണ്ണാവസരമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. വിസ്ഡം ബെംഗളൂരു പ്രസിഡൻ്റ് ഹബീബ് കെ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം സംസ്ഥാന സെക്രട്ടറി Dr. ഷാനവാസ് പറവണ്ണ, ഹാരിസ് മദനി കായക്കൊടി, അർഷദ് താനൂർ, ഫിറോസ് സ്വലാഹി ,…
Read Moreനിപ ഭീതി വീണ്ടും: കർണാടകയിൽ അതീവ ജാഗ്രത, ആരോഗ്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ബെംഗളൂരു: നിപ വൈറസ് വീണ്ടും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തരംഗമാകുന്നതിനാൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പൂർണ്ണ ജാഗ്രതയിലാണ് . വവ്വാലുകൾ പഴങ്ങൾ കഴിക്കുകയോ പന്നിയിറച്ചി കഴിക്കുകയോ ചെയ്താൽ ഈ വൈറസ് പടരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും പറയപ്പെടുന്നു. ഏറ്റവും ഭയാനകമായ കാര്യം നിപ വൈറസ് ബാധിതരുടെ മരണനിരക്ക് 60-75 ശതമാനമാണ്, അതിനാൽ ഈ വൈറസ് സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. സംശയിക്കപ്പെടുന്ന കേസുകൾ നിരീക്ഷിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ആരോഗ്യ…
Read Moreവെള്ളം ശേഖരിച്ച് വെച്ചോളൂ; ഈ രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ കാവേരി ജലവിതരണം മുടങ്ങും, നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ എന്ന് നോക്കു
ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) അധികാരപരിധിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഫെബ്രുവരി 5, 6 തീയതികളിൽ ബെംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കാവേരി ജലവിതരണത്തിൽ തടസ്സമുണ്ടാകും . ജലബോർഡ് ചെയർമാൻ ഡോ. വി. റാം പ്രസാത് മനോഹർ ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകുകയും മുൻകരുതൽ എന്ന നിലയിൽ വെള്ളം സംഭരിക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് 1200mm, 900mm, 700mm വ്യാസമുള്ള ജലവിതരണ പൈപ്പ്‌ലൈനുകൾ നിർമ്മിക്കുകയും സ്ഥാപിക്കുകയും ചെയ്യും. ഇക്കാരണത്താൽ, കാവേരി ജലവിതരണ പദ്ധതിയുടെ…
Read Moreപണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ 9 വർഷം പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കൊലപ്പെടുത്തി ഭാര്യ
ലക്‌നൗ: യുപിയിലെ ബറേലിയിലുള്ള ഇസത്ത്‌നഗറിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 33കാരനെ ഭാര്യ കൊലപ്പെടുത്തി. ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി 26നാണ് ജിതേന്ദ്ര എന്ന യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തിൽ വഴിത്തിരിവായത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ദമ്പതികൾക്കിടയിൽ പണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഉടലെടുത്തിരുന്നു. ജിതേന്ദ്ര, ഭാര്യ ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 20,000 രൂപയെടുത്ത് ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടപ്പെടുത്തിയതാണ് കൊലയിലേക്ക് നയിച്ചത്.…
Read Moreനമ്മ മെട്രോയിൽ ‘മാന്യനാകാം’; അലമ്പൻമാരെ’ മാന്യത പഠിപ്പിക്കാൻ ക്ലാസെടുക്കാൻ ഒരുങ്ങി നമ്മ മെട്രോ
ബെംഗളൂരു മെട്രോ ട്രെയിനുകൾക്കുള്ളിൽ നിയമലംഘനങ്ങൾ പതിവായതോടെ യാത്രക്കാർക്ക് ക്ലാസെടുക്കാനൊരുങ്ങി അധികൃതർ. കഴിഞ്ഞ ഒരു വർഷത്തിൽ മെട്രോ ട്രെയിനുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾ പരിശോധിച്ചാണ് അധികൃതർ തീരുമാനമെടുത്തത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള പ്രവൃത്തികൾ പലരും മെട്രോയിൽ ചെയ്യുന്നുണ്ടെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. മെട്രോ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ഹോം ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. നിയമം അടിച്ചേല്പിക്കലല്ല, യാത്രക്കാർക്ക് നിയമങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ട്രെയിനുകൾക്കുള്ളിൽ മാന്യമായി പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഎംആർസിഎൽ പറഞ്ഞു. അധികൃതർ പറയുന്നതനുസരിച്ച് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് ട്രെയിനുകൾക്കുള്ളിൽ…
Read Moreഎം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം
കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍…
Read Moreകേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങളെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. കേന്ദ്ര ബജറ്റില്‍ പറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിര്‍ത്തണം. കേന്ദ്ര ബജറ്റില്‍ കേരളത്തിന്…
Read Moreഎടാ ഞാൻ തെയ്യമാടാ എന്നെ തള്ളിയിടാൻ പാടില്ല…!!! കണ്ണൂരിൽ തെയ്യത്തിനിടെ സംഘർഷം
കണ്ണൂർ: മൊകേരി വള്ള്യാനയിൽ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തിൽ മടപ്പുരയിൽ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തിൽ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്. ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകൾ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളന്റീയർമാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
Read More