നമ്മ മെട്രോയിൽ ‘മാന്യനാകാം’; അലമ്പൻമാരെ’ മാന്യത പഠിപ്പിക്കാൻ ക്ലാസെടുക്കാൻ ഒരുങ്ങി നമ്മ മെട്രോ

ബെംഗളൂരു മെട്രോ ട്രെയിനുകൾക്കുള്ളിൽ നിയമലംഘനങ്ങൾ പതിവായതോടെ യാത്രക്കാർക്ക് ക്ലാസെടുക്കാനൊരുങ്ങി അധികൃതർ. കഴിഞ്ഞ ഒരു വർഷത്തിൽ മെട്രോ ട്രെയിനുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾ പരിശോധിച്ചാണ് അധികൃതർ തീരുമാനമെടുത്തത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള പ്രവൃത്തികൾ പലരും മെട്രോയിൽ ചെയ്യുന്നുണ്ടെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.

മെട്രോ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ഹോം ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. നിയമം അടിച്ചേല്പിക്കലല്ല, യാത്രക്കാർക്ക് നിയമങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ട്രെയിനുകൾക്കുള്ളിൽ മാന്യമായി പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഎംആർസിഎൽ പറഞ്ഞു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

അധികൃതർ പറയുന്നതനുസരിച്ച് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് ട്രെയിനുകൾക്കുള്ളിൽ നടക്കുന്നത്. ഹെഡ്ഫോണുകളില്ലാതെ ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേൾക്കുക, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുക, ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിക്കുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളൊക്കെ ട്രെയിനുകളിൽ നടക്കുന്നുണ്ട്. ഇതൊക്കെ കർശനമായി നിരോധിച്ചിരിക്കുന്നു.

റിസർവ് ചെയ്ത സീറ്റുകളുടെ ദുരുപയോഗവും മെട്രോ ട്രെയിനുകളിൽ കാണപ്പെടുന്ന മറ്റൊരു നിയമലംഘനമാണ്. ഗർഭിണികൾക്കും അംഗപരിമിതർക്കും മുതിർന്നവർക്കുമായി സംവരണം ചെയ്തിരിക്കുന്ന പല സീറ്റുകളിളും മറ്റ് യാത്രക്കാർ കയ്യേറുന്നു എന്നും ബിഎംആർസിഎൽ അധികൃതർ പറയുന്നു. ബിഎംആർസിഎല്ലിൻ്റെ കണക്ക് പ്രകാരം 57,538 യാത്രക്കാരാണ് ഹെഡ്ഫോണുകൾ ഉപയോഗിക്കാതെ ട്രെയിനുകൾക്കുള്ളിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് കേട്ടത്. 37,038 സീറ്റുകൾ സംവരണ സീറ്റുകൾ കയ്യേറി. 1907 യാത്രക്കാർ ട്രെയിനുകളിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനും 1667 പേർ പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചതിനും പിടിയിലായിട്ടുണ്ട്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

പല കേസുകളിലും പിഴ ഈടാക്കിയിട്ടുണ്ടെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. മറ്റ് ചില കേസുകളിൽ യാത്രക്കാർക്ക് ഉപദേശം നൽകി വിട്ടയച്ചു. തുടർച്ചയായ താക്കീത് മറികടന്ന് നിയമലംഘനം തുടരുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts