പ്രിയപ്പെട്ട അധ്യാപികയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി കുരുന്നുകൾ

ബെംഗളൂരു: 9 വർഷം സർക്കാർ സ്‌കൂളിൽ സേവനമനുഷ്ഠിച്ച് മറ്റൊരു സ്‌കൂളിലേക്ക് മാറ്റപ്പെട്ട അധ്യാപികയ്ക്ക് കുട്ടികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. ജില്ലയിലെ അഫസൽപൂർ താലൂക്കിലെ ചാവ്ദാപൂർ മോഡൽ പ്രൈമറി സ്കൂളിലാണ് ഇത്തരമൊരു അപൂർവ സംഭവം ഉണ്ടായത്.

ഭാരതീയ സംസ്‌കാരത്തിൽ ഗുരുവിന് ഉയർന്ന സ്ഥാനമാണ് ഉള്ളത്. അധ്യാപകർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്, അവരുടെ വിദ്യാഭ്യാസത്തിനായി അധ്യാപകർ കഠിനാധ്വാനം ചെയ്യുകായും ചെയ്യുന്നു. അതിനിടയിൽ പല വിദ്യാലയങ്ങളിലെയും ഗുരുവും ശിഷ്യരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

2014ൽ ടിജിടി (പിസിഎം) ഗ്രേഡ്-2 അധ്യാപികയായി യാദ്രമി ഗ്രാമത്തിൽ നിന്ന് ചവദാപൂർ സ്‌കൂളിലെത്തിയ സുനിത ഡംബാലയെ ഇപ്പോൾ സ്ഥലം മാറ്റപെട്ടത്. കഴിഞ്ഞ 9 വർഷമായി ചാവ്ദാപൂർ സ്കൂളിലെ കുട്ടികൾക്ക് ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു സുനിത. അധ്യാപനത്തോടൊപ്പം കുട്ടികളുമായി ഇടപഴകുകയും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കുട്ടികളുടെ സ്നേഹം സമ്പാദിക്കുകയും ചെയ്തു. ഇപ്പോൾ സുനിതയെ ജെവർഗി താലൂക്കിലെ കുർലഗേര സർക്കാർ ഹൈസ്‌കൂളിലേക്കാണ് മാറ്റിയത്.

ഈ സ്ഥലംമാറ്റത്തിൽ സ്‌കൂളിലെ അധ്യാപകരും കുട്ടികളും ആകെ സങ്കടത്തിലായി, സ്‌കൂളിൽ ഏറെ സ്‌നേഹം നേടിയ ടീച്ചർക്ക് എല്ലാ കുട്ടികളും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് ആണ് നൽകിയത്. സ്‌കൂൾ അധ്യാപകരായ ദുണ്ടമ്മ ഹെഗ്ഗി, ലക്ഷ്മി സജ്ജന, കസ്തൂരിഭായി മടിവാള, ലീലാവതി ജോഷി, മല്ലമ്മ കുമ്പാര, മല്ലികാർജുന യാങ്കഞ്ചി, അനുരാധ കലാൽ, സവിത കാളെ, നവീദ് അഞ്ജും, ശ്രീദേവി ബുക്ക, നീലമ്മ വടഗേര എന്നിവരും സ്‌കൂളിലെ മുഴുവൻ ജീവനക്കാരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts