മെമു ട്രെയിനിൽ എയർപോർട്ടിലേക്ക് യാത്രചെയ്ത് സിറ്റിസൺ ഗ്രൂപ്പ്

ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള (കെഐഎ) മെമു സർവീസിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സിറ്റിസൺ ഗ്രൂപ്പുകൾ ശനിയാഴ്ച ഒത്തുകൂടി. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കെഐഎയിലേക്ക് നൂറിലധികം പേരാണ് ട്രെയിനിൽ കയറിത്. വിമാനത്താവളത്തിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത മാർഗ്ഗമാണ് മെമു ട്രെയിനുകൾ. 30 രൂപയിൽ, ഇത് ക്യാബുകളേക്കാളും ബസുകളേക്കാളും ലാഭകരമാണെന്നും ഇത് സുരക്ഷിതവും ശുചിമുറികളും ബാഗുകൾക്ക് വിശാലമായ സ്ഥലവുമുള്ള ഒരേയൊരു ഗതാഗത മാർഗ്ഗമാണ് എന്നും ട്രെയിൻ ഓടിച്ച സിറ്റിസൺസ് ഫോർ സിറ്റിസൺസിന്റെ രാജ്കുമാർ ദുഗർ പറഞ്ഞു യെലഹങ്ക സ്റ്റേഷനിൽ നിന്ന് 30 ഓളം വിദ്യാർത്ഥികളാണ് ട്രെയിനിൽ…

Read More

മെമു സെർവീസുകളെക്കുറിച്ച് സ്റ്റേഷനുകളിൽ വേണ്ടവിധം അറിയിപ്പുകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി യാത്രക്കാർ

ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള മെമു ട്രെയിൻ സർവീസുകളെക്കുറിച്ച് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വേണ്ടവിധം അറിയിപ്പ് ലഭിക്കുന്നില്ലെന്ന പരാതിയുമായി യാത്രക്കാർ. ട്രെയിൻ സർവീസ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ട്രെയിനിന്റെ നമ്പറും സ്ഥലവും ഡിസ്പ്ലേ ബോർഡുകളിൽ കാണിക്കുന്നുണ്ടെങ്കിലും ഇത് വിമാനത്താവളം വഴിയുള്ള ട്രെയിൻ സർവീസാണെന്ന് സ്ഥിരം യാത്രക്കാർക്ക് മാത്രമേ മനസ്സിലാവുകയുള്ളു. കെഐഎ ഹാൾട്ട് സ്റ്റേഷനിൽ നിന്ന് വിമാനത്താവള ടെർമിനൽ വരെ സൗജന്യ ഷട്ടിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അറിയിപ്പ്…

Read More

ബെംഗളൂരുവിലേക്കുള്ള മെമു ട്രെയിനിന്റെ എഞ്ചിൻ തകരാർ: റൂട്ടിലെ ഏതാനും ട്രൈനുകൾ വൈകി

ബെംഗളൂരു: മൈസൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനിന് തിങ്കളാഴ്ച രാവിലെ 8 മണിയോടെ കെങ്കേരിക്ക് സമീപം യാത്ര ചെയ്യുന്നതിനിടെ എൻജിൻ തകരാറിലായതിനാൽ റൂട്ടിലെ ഏതാനും ട്രെയിനുകൾ വൈകി. ഒരു റിലീഫ് ലോക്കോ സംഭവസ്ഥലത്ത് എത്തിക്കുകയും എഞ്ചിൻ മാറ്റുകയും ചെയ്ത ശേഷമാണ് ട്രെയിൻ  പിന്നീട് പുറപ്പെട്ടത്. മൈസൂരിൽ നിന്ന് രാവിലെ 6.10-ന് പുറപ്പെട്ട ട്രെയിൻ നം.06256, 8.15-ഓടെ കെങ്കേരി കടന്ന് 9.15-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തേണ്ടതായിരുന്നു. എന്നാൽ മെമുവിന് കെങ്കേരിക്ക് സമീപം എൻജിൻ തകരായതിനെ തുടർന്ന് ഒരു മണിക്കൂർ നീങ്ങാൻ…

Read More

തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. മെമു ട്രെയിനുകൾ ഉടൻ.

ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്. “ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ…

Read More
Click Here to Follow Us