തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. മെമു ട്രെയിനുകൾ ഉടൻ.

ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്.

“ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്ട്രിഫിക്കേഷനും , റെയിൽ വികാസ് നിഗം ലിമിറ്റഡുമാണ് പല ഘട്ടങ്ങളിലായി പണികൾ പൂർത്തിയാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts