ബെംഗളൂരു സ്ഫോടന കേസ്: ‌ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 2008 ലെ ബെംഗളൂരു  ബോംബ് സ്ഫോടന കേസിൽ വിചാരണ തീരുന്നതുവരെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനും കേരളത്തിലേക്ക് പോയി സ്വന്തം നാട്ടിൽ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത കേസിൽ കുറ്റാരോപിതനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

2014 ജൂലൈ 11 ന് ജാമ്യം അനുവദിക്കുമ്പോൾ ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന  സുപ്രീം കോടതിഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച  ഹർജിയാണ് ജസ്റ്റിസ് എസ്.അബ്ദുൾനസീറിന്റെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച് തള്ളിയത് .

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ജാമ്യ വ്യവസ്ഥകളിൽ ഇളവ് വരുത്താനുള്ള അപേക്ഷയെ പിന്താങ്ങുന്നതിനായി പിഡിപി നേതാവിന് ഒരു കാൽനഷ്ടപ്പെട്ടതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും പരാമർശിച്ചതായി മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ജാമ്യവ്യവസ്ഥകളിൽ ഇളവ് വരുത്താനുള്ള അഭ്യർത്ഥനയെ കർണാടക എതിർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts