ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/73621 http://h4k.d79.myftpupload.com/archives/73627 http://h4k.d79.myftpupload.com/archives/73631 http://h4k.d79.myftpupload.com/archives/73635 http://h4k.d79.myftpupload.com/archives/73638 http://h4k.d79.myftpupload.com/archives/73642 http://h4k.d79.myftpupload.com/archives/73619 http://h4k.d79.myftpupload.com/archives/73609 http://h4k.d79.myftpupload.com/archives/73653 http://h4k.d79.myftpupload.com/archives/73594 http://h4k.d79.myftpupload.com/archives/73664 http://h4k.d79.myftpupload.com/archives/73666 http://h4k.d79.myftpupload.com/archives/73616 http://h4k.d79.myftpupload.com/archives/73668 http://h4k.d79.myftpupload.com/archives/73670 http://h4k.d79.myftpupload.com/archives/73613 http://h4k.d79.myftpupload.com/archives/73675

Read More

ബെംഗളൂരു സ്ഫോടന കേസ്: ‌ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 2008 ലെ ബെംഗളൂരു  ബോംബ് സ്ഫോടന കേസിൽ വിചാരണ തീരുന്നതുവരെ ജാമ്യവ്യവസ്ഥയിൽ ഇളവ് വരുത്താനും കേരളത്തിലേക്ക് പോയി സ്വന്തം നാട്ടിൽ താമസിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്തുത കേസിൽ കുറ്റാരോപിതനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് അബ്ദുൾ നാസർ മഅദനി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. 2014 ജൂലൈ 11 ന് ജാമ്യം അനുവദിക്കുമ്പോൾ ബെംഗളൂരു നഗരം വിട്ട് പോകരുതെന്ന  സുപ്രീം കോടതിഏർപ്പെടുത്തിയ നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച  ഹർജിയാണ് ജസ്റ്റിസ് എസ്.അബ്ദുൾനസീറിന്റെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച് തള്ളിയത് . ജാമ്യ വ്യവസ്ഥകളിൽ ഇളവ്…

Read More

തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. മെമു ട്രെയിനുകൾ ഉടൻ.

ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്. “ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ…

Read More

പൗരന്മാരുടെ വീടുകളിൽ പോയി വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: 198 വാർഡുകളിലും വാർഡ് തിരിച്ചുള്ള വാക്സിനേഷൻ ക്യാമ്പുകളിലൂടെ 84 ശതമാനത്തിലധികം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയയതായി ബിബിഎംപി അറിയിച്ചു. ബാക്കി വരുന്നവർക്ക് കൂടി വാക്‌സിൻ നൽകാൻ പൗരന്മാരുടെ വീടുകളിൽ നേരിട്ട് പോയി വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനും ബിബിഎംപി പദ്ധതി തയ്യാറാക്കുന്നു. “ഞങ്ങൾ ഉദ്ദേശിച്ച ജനസംഖ്യയുടെ വലിയൊരു ഭാഗം വാക്‌സിൻ എടുത്തു കഴിഞ്ഞതിനാൽ ബാക്കിവരുന്നവർക്ക് വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്,” എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു. ആളുകൾ ക്യാമ്പുകളിലേക്ക് വരുന്നത് നോക്കിയിരിക്കുന്നതിന് പകരം, ടീമുകൾ പുറത്തുപോയി ആളുകൾക്ക് വാക്സിനേഷൻ നൽകും എന്നും…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 589 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  589 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 887 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.46%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 887 ആകെ ഡിസ്ചാര്‍ജ് : 2926284 ഇന്നത്തെ കേസുകള്‍ : 589 ആകെ ആക്റ്റീവ് കേസുകള്‍ : 12469 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 37807 ആകെ പോസിറ്റീവ് കേസുകള്‍ : 2976589…

Read More

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 13,767 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…

Read More

നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

ബെംഗളൂരു: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നഗരത്തിലെ പ്രശസ്തമായ മന്ത്രി മാൾ സെപ്റ്റംബർ 30 വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ  റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടാനൊരുങ്ങി. എങ്കിലും തക്കസമയത്ത് മന്ത്രി മാൾ അധികൃതർ  5,00,00,000 രൂപയുടെ (അഞ്ച് കോടി) ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാൽ മാൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉദ്യോഗസ്ഥർ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ)…

Read More

എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസിൽ വർധനവില്ല

ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകളിലെ ഫീസ് വർധിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാരും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും തമ്മിൽ സമവായ ധാരണയിലെത്തിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സി എൻ അശ്വത് നാരായൺ സെപ്റ്റംബർ 29 ബുധനാഴ്ച പറഞ്ഞു. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം എടുത്തത്. എഞ്ചിനീയറിംഗ് കോളേജുകളിൽ ഈ വർഷം സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ ഫീസ് യഥാക്രമം 65,340 രൂപ, 58,806 രൂപ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ലാബുകളിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. ‘വിവിധ ഫീസുകൾ‘, ‘നൈപുണ്യ ഫീസ്‘ തുടങ്ങിയ ഫീസിനങ്ങളിൽ പരമാവധി 20,000 രൂപ വരെയെ ഈടാക്കാനാകു…

Read More

സ്വർണകടത്ത്: ബെംഗളൂരു എയർപോർട്ടിൽ മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: മാലദ്വീപിലെ മാലിയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം ബെംഗളൂരു കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിൽ തുണി സഞ്ചിയിലാക്കി അടിവസ്ത്രത്തിൽ കെട്ടിയിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന്  2 കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം മാലിയിൽ  നിന്നുള്ള ഗോഫസ്റ്റ് എയർലൈൻസ് വിമാനം (ജി 84032) വൈകുന്നേരം 6.15 ന് ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ മലപ്പുറം സ്വദേശിയായ 23-കാരൻ സംശയാസ്പദമായി പെരുമാറിയ…

Read More

എം എം എ കാരുണ്യ ഭവനം; നഗര ഹൃദയത്തിൽ 28 വീട്‌

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ കാരുണ്യഭവന പദ്ധതിയിൽ നഗര ഹൃദയത്തിലായി 28 വീടുകൾ കൂടി നിർമ്മിക്കുന്നു. നീലസാന്ദ്ര ഈസ്റ്റ് സ്ട്രീറ്റിലാണ് ഈ വീടുകളുടെ നിർമ്മാണം നടക്കുന്നത്. എം.എം എ ചാരിറ്റി ഹോംസ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന്റെ മൂന്നാം ഘട്ടമാണ് നീലസാന്ദ്രയിൽ തുടക്കം കുറിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പും പഴയ ബിൽഡിംഗ് പൊളിച്ച്മാറ്റുന്നതടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായതായിരുന്നു. കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിടും ലോക്ഡൗണും തടസ്സമാവുകയായിരുന്നു. 2018 ൽ ആസാദ് നഗറിൽ ഒന്നാം ഘട്ടവും…

Read More
Click Here to Follow Us