പൗരന്മാരുടെ വീടുകളിൽ പോയി വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: 198 വാർഡുകളിലും വാർഡ് തിരിച്ചുള്ള വാക്സിനേഷൻ ക്യാമ്പുകളിലൂടെ 84 ശതമാനത്തിലധികം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയയതായി ബിബിഎംപി അറിയിച്ചു. ബാക്കി വരുന്നവർക്ക് കൂടി വാക്‌സിൻ നൽകാൻ പൗരന്മാരുടെ വീടുകളിൽ നേരിട്ട് പോയി വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനും ബിബിഎംപി പദ്ധതി തയ്യാറാക്കുന്നു.

ഞങ്ങൾ ഉദ്ദേശിച്ച ജനസംഖ്യയുടെ വലിയൊരു ഭാഗം വാക്‌സിൻ എടുത്തു കഴിഞ്ഞതിനാൽ ബാക്കിവരുന്നവർക്ക് വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്,” എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു. ആളുകൾ ക്യാമ്പുകളിലേക്ക് വരുന്നത് നോക്കിയിരിക്കുന്നതിന് പകരം, ടീമുകൾ പുറത്തുപോയി ആളുകൾക്ക് വാക്സിനേഷൻ നൽകും എന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ വരുന്നത് കുറഞ്ഞതോടെ, എല്ലാ നഗര ബ്ലോക്കുകളിലും വാക്സിനേഷൻ ടീമുകളെ വിന്യസിക്കാൻ ബിബിഎംപി ആലോചിക്കുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ബ്ലോക്ക് തലത്തിലുള്ള ടീമുകൾ വീടുകൾ സന്ദർശിച്ച് ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts