ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. നെലമംഗലയിലാണ് സംഭവം. കുടുരുഗെരെ ഓം സായി ലേഔട്ട് പരിസരത്ത് നിന്നാണ് റുബൻ എന്ന യുവാവിനെയാണ് പിടികൂടിയത്. എൻജിനീയറിങ് ബിരുദധാരിയാണിയാൾ. ബെംഗളൂരു നഗരത്തിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ അധികൃതർ, നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. ലഹരിക്കടിമയായ യുവാവ് മുന്നേ ലഹരിയിൽ നിന്ന് മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും ലഹരി ഉപയോഗം തുടർന്നു. അതെസമയം ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരനായ…
Read MoreTag: malayali youth
സ്വർണകടത്ത്: ബെംഗളൂരു എയർപോർട്ടിൽ മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: മാലദ്വീപിലെ മാലിയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം ബെംഗളൂരു കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിൽ തുണി സഞ്ചിയിലാക്കി അടിവസ്ത്രത്തിൽ കെട്ടിയിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 2 കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം മാലിയിൽ നിന്നുള്ള ഗോഫസ്റ്റ് എയർലൈൻസ് വിമാനം (ജി 84032) വൈകുന്നേരം 6.15 ന് ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ മലപ്പുറം സ്വദേശിയായ 23-കാരൻ സംശയാസ്പദമായി പെരുമാറിയ…
Read More