സ്വർണകടത്ത്: ബെംഗളൂരു എയർപോർട്ടിൽ മലയാളി യുവാവ് പിടിയിൽ

ബെംഗളൂരു: മാലദ്വീപിലെ മാലിയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലയാളി യുവാവിൽ നിന്ന് 99 ലക്ഷം രൂപയുടെ സ്വർണം ബെംഗളൂരു കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തിൽ തുണി സഞ്ചിയിലാക്കി അടിവസ്ത്രത്തിൽ കെട്ടിയിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന്  2 കിലോയിലധികം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു.

ചൊവ്വാഴ്ച വൈകുന്നേരം മാലിയിൽ  നിന്നുള്ള ഗോഫസ്റ്റ് എയർലൈൻസ് വിമാനം (ജി 84032) വൈകുന്നേരം 6.15 ന് ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷമാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. കേരളത്തിലെ മലപ്പുറം സ്വദേശിയായ 23-കാരൻ സംശയാസ്പദമായി പെരുമാറിയ സാഹചര്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

സെപ്റ്റംബർ 22 ന് കൊച്ചിയിൽ നിന്ന് മാലിയിലേക്ക് പോയ ഇയാൾ ഒരു വിനോദസഞ്ചാരിയാണെന്ന് അവകാശപ്പെട്ടു. എന്നിരുന്നാലും, കൊച്ചിക്ക് പകരം എന്തുകൊണ്ട് ബെംഗളൂരുവിൽ ഇറങ്ങി എന്നതിനുള്ള യുവാവിന്റെ വിശദീകരണത്തിൽ അതൃപ്തി തോന്നിയ ഉദ്യോഗസ്ഥർ ഇയാളെ പരിശോധിച്ചതിനെ തുടർന്ന് സ്വർണം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts